ചണ്ഡിഗഡ്∙ സിപിഐയുടെ ജനറൽ സെക്രട്ടറി പദത്തിൽ ഡി.രാജ തുടരും. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കുമാത്രം ഇളവ് അനുവദിച്ചു. പ്രായപരിധിയിൽ രാജയ്ക്ക് ഒരു തവണകൂടി അവസരം നൽകണമെന്ന് ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. ഐകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു.
കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു. ND Appachan Resigns, Wayanad DCC President, Congress Kerala, Kerala Politics News, Malayala Manorama Online News, KPCC News, Indian National Congress, Kerala Congress Leaders, Political Resignation Kerala, Wayanad News, എൻ.ഡി.അപ്പച്ചൻ, വയനാട് ഡിസിസി, DCC President Resignation, കോൺഗ്രസ് കേരളം, രാജി
രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി അനാരോഗ്യത്തെ തുടർന്ന് ഒഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022 വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കഠിന പാതകൾ താണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്തേക്കു രാജ കടന്നുവന്നത്. വെല്ലൂർ ജില്ലയിലെ ചിത്താത്ത് ഗ്രാമത്തിൽ ദുരൈ സാമി - നായകം ദമ്പതികളുടെ മകനായാണു ജനനം. സിപിഐ ദേശീയ നിർവാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തട്ടകം ഡൽഹിയിലേക്കു മാറി. ടിവി ചർച്ചകളിലും പാർലമെന്റിലും ശ്രദ്ധേയ സാന്നിധ്യമായി. 2007ലും 2013ലും തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ. അപരാജിത ഏക മകളാണ്. English Summary:
D. Raja CPI General Secretary: CPI General Secretary D. Raja continues to lead the Communist Party of India after receiving an age exemption. |