കൽപറ്റ ∙ സ്ഥാനം പ്രശ്നമല്ലെന്നും ബൂത്തിൽ പോലും പ്രവർത്തിക്കാൻ സന്നദ്ധനായ കോൺഗ്രസ് പ്രവർത്തകനാണെന്നും വയനാട് ഡിസിസി പ്രസിഡന്റ് പദത്തിൽ നിന്ന് രാജിവച്ച എൻ.ഡി.അപ്പച്ചൻ. ‘ അഞ്ചു രൂപ അംഗത്വം ഉണ്ട്. അതനുസരിച്ച് എന്റെ ബൂത്തിൽ പോലും പ്രവർത്തിക്കാം’ – രാജിയിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.CPI General Secretary D. Raja, D. Raja continues as CPI General Secretary, Communist Party of India, Malayala Manorama Online News, Indian Politics, D. Raja Age Exemption, CPI Secretariat Members, Political News India, Left Parties India, Kerala Politics, ഡി.രാജ, സിപിഐ ജനറൽ സെക്രട്ടറി, D. Raja News, സിപിഐ, ഇന്ത്യൻ രാഷ്ട്രീയം
പാർട്ടിയുടെ ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രയാസങ്ങളും വിഷമങ്ങളും ഒക്കെ കെപിസിസിയുടെ മുന്നിൽ പറഞ്ഞിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കളെ നേരെ നോക്കാൻ കഴിഞ്ഞിട്ടില്ല. മക്കൾക്ക് ആവശ്യമായ ജോലി വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനാകുന്ന സന്ദർഭങ്ങളിൽ പോലും, എന്റെ മക്കൾക്ക് ഞാൻ കാരണം ജോലി ലഭിച്ചു എന്ന് നാളെ പറയരുത് എന്നാണ് കരുതിയത്.
സംഘടനയിലെ 55 വർഷക്കാലത്തിനിടയ്ക്ക് മോശമായ പ്രവർത്തനം ഒന്നും ഉണ്ടായിട്ടില്ല. ഈ പ്രസ്ഥാനം എന്താണ് പറയുന്നത് അതിനൊപ്പം നിന്നുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിൽ മാറ്റമില്ല. സംഘടനാ പ്രവർത്തനം ശക്തമായി തുടരും. പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നും അപ്പച്ചൻ പറഞ്ഞു. English Summary:
ND Appachan Resigns from Wayanad DCC President Post: ND Appachan stated his commitment to the Congress party and willingness to work at any level. Appachan highlighted personal sacrifices and a dedication to the party\“s principles during his 55 years of service. |