ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കൂടുതൽ ശക്തമായി ഇന്ത്യൻ സേനയ്ക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നെന്നും എന്നാൽ സംയമനം പാലിച്ചുള്ള പ്രതികരണം ബോധപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആവശ്യമായ നടപടികൾ മാത്രമാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രാജ്‌നാഥ് സിങ് വിശദീകരിച്ചു.
Also Read ഐഎംഎഫിന് വഴങ്ങി പാക്കിസ്ഥാൻ; കടംകയറിയ വിമാനക്കമ്പനി വിൽക്കും, ടെൻഡർ ഈ മാസമെന്ന് പ്രധാനമന്ത്രി ഷെഹബാസ്
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പൂര്‍ത്തിയാക്കിയ രാജ്യത്തുടനീളമുള്ള 125 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ലഡാക്കില്‍ സംസാരിക്കവേയാണു സൈന്യത്തെ പ്രതിരോധമന്ത്രി പ്രശംസിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സുരക്ഷാ സേനകളും, പ്രാദേശിക ഭരണകൂടങ്ങളും, അതിർത്തി നിവാസികളും തമ്മിലുള്ള ഏകോപനത്തെയും മന്ത്രി പ്രശംസിച്ചു.
‘‘ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ സായുധ സേനകളും, സിവിൽ ഭരണകൂടവും, അതിർത്തി പ്രദേശങ്ങളിലെ പൗരന്മാരും തമ്മിലുണ്ടായിരുന്ന ഏകോപനം അവിശ്വസനീയമായിരുന്നു. നമ്മുടെ സായുധ സേനയ്ക്ക് പിന്തുണ നൽകിയ ലഡാക്കിലെയും അതിർത്തി പ്രദേശങ്ങളിലെയും ഓരോ പൗരനും ഞാൻ എന്റെ കൃതജ്ഞത അറിയിക്കുന്നു’’– രാജ്നാഥ് സിങ് വിശദീകരിച്ചു.
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
English Summary:
Rajnath Singh Praises Indian Army: Rajnath Singh praised the Indian Army\“s restraint during Operation Sindoor, noting they could have responded more forcefully but chose a measured approach.