deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘വീടിനടുത്തുള്ളയാൾ പീഡിപ്പിച്ചു, അയാൾ സുഖമായി ജീവിക്കുന്നു; ആർഎസ്എസ് ക്യാംപുകളിൽ‌ പീഡനം, ആരും തുറന്നു പറയാത്തതാണ്’

LHC0088 2025-10-16 01:20:59 views 967

  



തിരുവനന്തപുരം∙ തമ്പനൂരിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജിയുടെ മരണമൊഴി വിഡിയോ പുറത്ത്. തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളീധരന്‍ എന്ന ആളാണെന്നും ഇയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും സെപ്റ്റംബര്‍ 14ന് ചിത്രീകരിച്ച വിഡിയോയില്‍ അനന്തു പറയുന്നു. ആര്‍എസ്എസ് ശാഖയില്‍ ലൈംഗികചൂഷണം നേരിട്ടുവെന്ന ആരോപണം ഉന്നയിച്ച ശേഷം അനന്തു ജീവനൊടുക്കിയത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

  • Also Read ആർഎസ്എസിനെതിരെ കുറിപ്പെഴുതി ആത്മഹത്യ: ‘എൻഎം’ ആരെന്ന് കണ്ടെത്തി പൊലീസ്, വിശദമായ അന്വേഷണം   


ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയിലാണ് അനന്തുവിന്റെ മരണമൊഴി. എന്തിനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും സംശയം ഉണ്ടാകാമെന്നും അതിനുള്ള ഉത്തരം നല്‍കാനാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും അനന്തു പറയുന്നു. താന്‍ സ്വയം ഉള്‍വലിഞ്ഞ ആളാണെന്നും ആരോടും അങ്ങോട്ടു കയറി സംസാരിക്കാറില്ലെന്നും അനന്തു പറയുന്നു. ‘‘എന്റെ ജീവിതം എങ്ങനെയാണ് ഇങ്ങനെ ആയതെന്നു പറയാനാണ് ഈ വിഡിയോ. ഞാന്‍ ഒസിഡി രോഗിയാണ്. ഒന്നരവര്‍ഷമായി ചികിത്സ എടുക്കുന്നുണ്ട്. ആറു മാസമായി ഏഴു ഗുളികകള്‍ കഴിക്കുന്നു. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്നത്. ഞാനൊരു ലൈംഗികാതിക്രമ ഇരയാണ്.

  • Also Read അനന്തുവിന്റെ മരണം: ആത്മഹത്യക്കുറിപ്പിലെ എൻ.എം. ആര്? സൂചന ലഭിച്ചെന്ന് പൊലീസ്; കരുതലോടെ നീക്കം   


മൂന്നു-നാലു വയസ് മുതല്‍ വീടിനടുത്തുള്ളയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അതാണ് എന്റെ രോഗാവസ്ഥയ്ക്കു കാരണം. പീഡനമാണെന്നും അതാണ് രോഗമുണ്ടാകാന്‍ കാരണമെന്നും മനസിലായതു കഴിഞ്ഞ വര്‍ഷം മാത്രമാണ്. പീഡിപ്പിച്ചയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ല. നിതീഷ് മുരളീധരന്‍ എന്നാണ് അയാളുടെ പേര്. എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍. അന്നൊക്കെ പുറത്ത് പറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന് അറിയില്ലായിരുന്നു. തെളിവുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്, തെളിവില്ല. മരണം വരെ ഞാന്‍ അനുഭവിക്കേണ്ടിവരും. അമ്മയും സഹോദരിയും കാരണമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എനിക്ക് ഒരിക്കലും ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ പോലും അവരെ വേദനിപ്പിക്കേണ്ടിവരുന്നു’’– കരഞ്ഞുകൊണ്ട് അനന്തു പറയുന്നു. പുരുഷന്മാരില്‍നിന്നാണ് കൂടുതല്‍ പീഡനം നേരിടേണ്ടിവന്നതെന്നും അനന്തു പറയുന്നു.

  • Also Read ആർഎസ്എസിനെതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ സംഭവം: അന്വേഷണസംഘം മൊഴിയെടുത്തു   
  View this post on Instagram

A post shared by Anandu Aji (@anantwo_aji)


‘‘ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസ്‌കാരുമായി ഇടപഴകരുത്. ആര്‍എസ്എസ് ക്യാംപുകളില്‍ നടക്കുന്നത് ഭയങ്കര ടോര്‍ച്ചറിങ്ങും ലൈംഗികപീഡനവും ആണ്. മാനസികമായും ശാരീരികമായും പീഡനം. ആരും തുറന്നു പറയാത്തതാണ്. ആര്‍എസ്എസ് ക്യാംപില്‍ വച്ച് പീഡിപ്പിച്ചയാളുടെ പേര് അറിയില്ല. ആര്‍എസ്എസ് ക്യാംപുകളിലും പരിപാടികളിലും വലിയ രീതിയിലുള്ള പീഡനമാണ് നടക്കുന്നത്. ഒടിസി ക്യാമ്പുകളിലും ഞാന്‍ പോയിട്ടുണ്ട്. മാനസികമായും ശാരീരികമായും അവര്‍ കുട്ടികളെ പീഡിപ്പിക്കുകയാണ്. എനിക്ക് അനുഭവമുണ്ട്. പക്ഷെ തെളിവില്ല. ഒരിക്കലും അവരുമായി ഇടപഴകരുത്. അവര്‍ പീഡകരാണ്. പലരും തുറന്നു പറയാത്തതാണ്’’ - അനന്തു പറഞ്ഞു. ജീവിക്കാന്‍ വയ്യ, ശരിക്കും മടുത്തു എന്നു പറഞ്ഞാണ് അനന്തു വിഡിയോ അവസാനിപ്പിക്കുന്നത്.

  • Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം   


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @anantwo_aji എന്ന  ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Allegations of Sexual Abuse in Ananthu Aji\“s Final Statement: Ananthu Aji\“s suicide has sparked controversy due to his video statement alleging sexual abuse and torture. The video reveals that Ananthu was suffering from mental health issues and accuses a person named Nitheesh Muralidharan of sexual assault. Police are currently investigating the case.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67112