‘എയിംസ് കേരളത്തിൽ വേണം, പക്ഷേ എവിടെയെന്ന് തീരുമാനിക്കുന്നത് കേന്ദ്രം; സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരം’: എം.ടി. രമേശ്

deltin33 2025-9-25 23:50:56 views 1261
  



കാസർകോട്∙ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും പാർട്ടിക്ക് ആ നിലപാടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിൽ എയിംസ് വേണമെന്നാണ് ബിജെപിയുടെ നിലപാട്. ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ല. ഏത് ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യും. എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്.PS Prasanth, Travancore Devaswom Board, Suresh Gopi, Devaswom Board, Kerala News, Travancore Devaswom Board President PS Prasanth\“s Apology, ദേവസ്വം ബോർഡ് പ്രസിഡന്റ്, ശബരിമല, സുരേഷ് ഗോപി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, Ayyappa Sangamam, Sabarimala Temple, Travancore Devaswom Board, Suresh Gopi Statement, Kerala Temple News, Malayala Manorama Online News, ദേവസ്വം വകുപ്പ്, Sabarimala Controversy, Kerala Politics, Temple Administration, Ayyappan, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അതിൽ തെറ്റില്ല. എന്നാൽ അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകൾക്കല്ല എയിംസ് നൽകുന്നത്. കേരളത്തിനാണ്. കേരളത്തിൽ എവിടെ വേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ്. ജില്ലാ കമ്മറ്റികൾ സ്വന്തം ജില്ലയിൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. കേരളത്തിന് അവകാശപ്പെട്ട എയിംസ് കേരളത്തിന് തന്നെ കിട്ടും. തമിഴ്‌നാട്ടിലേക്കു പോകില്ല.


എയിംസ് കേരളത്തിൽ വരണമെന്ന് സംസ്ഥാന സർക്കാരിനു യാതൊരു താൽപര്യവുമില്ല. ആരോഗ്യമേഖലയിൽ കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിക്കുകയാണു ചെയ്തത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുകയാണെന്നും എം.ടി. രമേശ് പറഞ്ഞു. English Summary:
AIIMS Kerala: BJP leader MT Ramesh clarified that Suresh Gopi\“s statements on the location are personal opinions and not the party\“s stance. The BJP insists that Kerala deserves AIIMS.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
387758

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com