കൊച്ചി∙ അറബിക്കടലിൽ കേരള തീരത്ത് എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ കരുതൽ ധനമായി (സെക്യൂരിറ്റി ഡിപോസിറ്റ്) കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണു ഹൈക്കോടതി നിർദേശം. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എംഎസ്‍സി അക്കിറ്റേറ്റ 2 കപ്പൽ അറസ്റ്റ് ചെയ്യാൻ നേരത്തേ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9,531 കോടി രൂപ കെട്ടിവയ്ക്കുന്നത് വരെ കപ്പൽ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് അബ്ദുൽ ഹക്കീമിന്റെ ബെഞ്ച് ഇന്ന് ഭേദഗതി ചെയ്തത്.Agni Prime missile test, DRDO missile launch, Rail-based missile launch, 2000 km range missile, Indian missile technology, Defense Research and Development Organisation, Malayala Manorama Online News, Strategic Forces Command, Agni-Prime missile capabilities, Indian defense news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
നിലവിൽ നിർദേശിച്ചിരിക്കുന്ന തുക കെട്ടിവച്ചതിനുശേഷം അക്കിറ്റേറ്റ 2 കപ്പൽ മോചിപ്പിക്കുന്നതിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാരമായി 133 കോടി രൂപ മാത്രമേ നൽകാനാകൂ എന്നാണ് കപ്പൽ കമ്പനിയുടെ നിലപാട്. കമ്പനി നൽകിയ പത്രപരസ്യപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി പേർ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങൾ ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.
പരിസ്ഥിതിനാശമടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ 9,531 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് നൽകിയിരിക്കുന്നത്. എന്നാൽ ഇത് കപ്പൽ കമ്പനി നിരാകരിച്ചിരുന്നു. 133 കോടി രൂപയ്ക്കു മാത്രമേ സംസ്ഥാനത്തിന് അർഹതയുള്ളൂ എന്നായിരുന്നു കപ്പൽ കമ്പനിയുടെ നിലപാട്. മാത്രമല്ല, അപകടമുണ്ടാക്കിയ കപ്പലിന്റെ ഉടമസ്ഥത സംബന്ധിച്ചും കമ്പനി എതിർപ്പുന്നയിച്ചിരുന്നു. അതിനിടെയാണ് കോടതി 1,227.61 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് 24ന് മുങ്ങിയ കപ്പൽ ഇപ്പോഴും കടലിനടിയിൽ കിടക്കുകയാണ്. തോട്ടപ്പിള്ളി സ്പില്‍വേയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയ സ്ഥലം. എന്നാൽ ഇത് കേരളത്തിന്റെ കടൽ അധികാരപരിധിയിൽ അല്ലെന്നാണ് നഷ്ടപരിഹാര തുക നിഷേധിക്കാനായി കപ്പൽ കമ്പനി വാദിക്കുന്നത്. English Summary:
MSC ELSA 3 Ship Accident: MSC Elsa 3 Ship Accident involves a High Court order for a security deposit of ₹1,227.62 crore following the ship\“s sinking off the Kerala coast. |