വാഷിങ്ടൻ ∙ തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്ര്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂർത്തിയാക്കാൻ ഒരു പ്രചോദനമാണെന്ന് മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
- Also Read പ്രസിഡന്റ് ‘കിഡ്‌നാപ്’ ചെയ്ത നൊബേൽ ജേതാവ്; ട്രംപിന്റെ ‘സമാധാനം തട്ടിയെടുത്തത്’ ഒരിക്കൽ സഹായിച്ച സുഹൃത്ത്! മരിയ ശത്രുവല്ല, മിത്രം
‘‘ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനതകൾ, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എന്നിവരെ ഞങ്ങൾ കരുതുന്നു. ഈ സമ്മാനം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും ഞങ്ങളുടെ ലക്ഷ്യത്തിനു നിർണായകമായ പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുന്നു’’– മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
- Also Read വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ; ട്രംപിന് നിരാശ
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിലും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് നൊബേൽ പുരസ്കാരം. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്.
- Also Read ‘നൊബേൽ കമ്മിറ്റി രാഷ്ട്രീയത്തെ പരിഗണിച്ചു, സമാധാന കരാറുമായി ട്രംപ് മുന്നോട്ടു പോകും’: വിമർശിച്ച് വൈറ്റ്ഹൗസ്
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മച്ചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. English Summary:
Maria Corina Machado dedicates her Nobel Peace Prize to Donald Trump and the people of Venezuela: This recognition for the fight for freedom inspires her to complete the mission of achieving liberty and democracy. She considers President Trump, the people of the US, Latin America, and democratic countries as key allies in this pursuit. |