LHC0088 • 2025-10-10 02:50:56 • views 612
ലഹരിക്കെതിരായ പോരാട്ടത്തിന് മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്ന് പ്രിയ വായനക്കാരെ ക്ഷണിക്കുകയാണ്. 24 ദിവസം നീണ്ടുനിൽക്കുന്ന \“ഹാപ്പി ഡോപ്പു\“ ആക്ടിവിറ്റിയിലൂടെ സമൂഹത്തിൽനിന്നു ലഹരിയെ തുരത്താനുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ചു പങ്കാളികളാകാം.
ആദ്യമായാണ് ഒരു ദിനപത്രം ഒരു ആക്ടിവിറ്റിയിലൂടെ ലഹരിവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിലൂടെ തലച്ചോറിൽ വരുന്ന മാറ്റങ്ങളാണ് ഈ ആക്ടിവിറ്റിയിലൂടെ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ലഹരി നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ലഹരിയുടെ കൈകളിൽനിന്നു രക്ഷപ്പെടാൻ എന്തു ചെയ്യണമെന്നും ഈ ക്യാംപെയ്ൻ പറഞ്ഞുതരുന്നു.
സ്കൂളിനെ പ്രതിനിധീകരിച്ചു വിദ്യാർഥികൾക്കും സ്പോർട്സ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾക്കും ആക്ടിവിറ്റിയിൽ പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പോയിന്റുകൾ ലഭിക്കും. ഒക്ടോബർ 5, 26 ദിവസങ്ങളിലെ ‘ഞായറാഴ്ച’ സപ്ലിമെന്റിനൊപ്പമുള്ള കാർഡുകളാണ് ആക്ടിവിറ്റിയിൽ പങ്കെടുക്കാൻ ഉപയോഗിക്കേണ്ടത്. മാനദണ്ഡങ്ങൾ പാലിച്ചുവേണം ആക്ടിവിറ്റിയിൽ പങ്കെടുക്കാൻ.
സാമൂഹികവിപത്തായ ലഹരിയെ തുരത്താൻ നമുക്ക് ഒന്നുചേരാം; ഒപ്പം സമ്മാനങ്ങളും നേടാം. ആക്ടിവിറ്റിയിൽ പങ്കെടുക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ http://www.manoramacontests.com ൽ റജിസ്റ്റർ ചെയ്യാം. ലഹരിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ട \“ഡോപ്പു\“ എന്ന കൂട്ടുകാരനെ \“ഹാപ്പി ഡോപ്പു\“ ആക്ടിവിറ്റിയിലൂടെ നമുക്കു പരിചയപ്പെടാം. അപ്പോൾ, ഇന്നുതന്നെ റജിസ്റ്റർ ചെയ്യുകയല്ലേ! English Summary:
Malayala Manorama & Federal Bank Launch \“Happy Doppu\“ Anti-Addiction Campaign: Happy Doppu is a 24-day anti-addiction campaign by Malayala Manorama and Federal Bank, aiming to eradicate substance abuse from society. It educates participants on addiction\“s effects, offers solutions, and provides opportunities for schools and clubs to win prizes. |
|