തിരുവനന്തപുരം∙ കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു.
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നൽകിയശേഷം ഇരുവരും മടങ്ങി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഷൂട്ടിങിനായാണ് ഇരുവരും കേരളത്തിലെത്തിയത്. താമസസ്ഥലത്തേക്ക് ഇരുവരും മടങ്ങിയെന്നും നിയമസഹായം നൽകുമെന്നും പൊലീസ് പറഞ്ഞു.
JUST IN
-
5 MINUTES AGO കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിൽ; അഭയംതേടി തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ Latest News
-
8 MINUTES AGO ചക്രത്തിന് സാങ്കേതിക തകരാർ; റൺവേയിൽ ഉരസിനീങ്ങി എയർഇന്ത്യ എക്സ്പ്രസ് വിമാനം Latest News
-
17 MINUTES AGO Live ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery) DL-37 ഒന്നാം സമ്മാനം DD 543799 എന്ന നമ്പറിന് Kerala Lottery Results
VIEW MORE
English Summary:
Monalisa Bhosle: Kumbh Mela\“s viral beauty, Monalisa Bhosle, has sought refuge at the Thampanoor police station in Thiruvananthapuram with her boyfriend, Farman Khan. The couple arrived in Thiruvananthapuram after their families opposed their love, which began on social media a year and a half ago. Monalisa is a native of Indore in Madhya Pradesh. Farman Khan is a native of Maharashtra. Monalisa\“s family had strongly opposed their relationship. |