search

ബുധനാഴ്ച മോദി കൊച്ചിയിൽ; മൂന്നു മാസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ

LHC0088 2 hour(s) ago views 633
  



കൊച്ചി ∙ എറണാകുളം കേന്ദ്രമാക്കി മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ എത്തിച്ച് എൻഡിഎയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബുധനാഴ്ചയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി മോദി കൊച്ചിയിലെത്തുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തീർത്തിട്ടുള്ള പടുകൂറ്റൻ പന്തലിൽ അര ലക്ഷത്തോളം എൻഡിഎ പ്രവർത്തകർ മോദിയെ കാണാനും കേൾക്കാനുമെത്തുമെന്ന് നേതാക്കൾ പറഞ്ഞു. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷന്‍ മുതൽ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനവും ഇതിനൊപ്പം മോദി നിർവഹിക്കും. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
What you should read next

  • ‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ Latest News
      

         
    •   
         
    •   
        
       


ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലേക്ക് എത്തിയതോടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയെ തന്നെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളാണ് എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷന്റെ മുദ്രാവാക്യം. ‘മാറാത്തത് ഇനി മാറും - കേരളം വളരും’ എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.
What you should read next

  • സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കിവിളി Latest News
      

         
    •   
         
    •   
        
       


ബുധനാഴ്ച രാവിലെ 11:30ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ നാവികസേനാ ഹെലിപാഡിൽ ഇറങ്ങും. പിന്നീട് റോഡ് മാർഗം മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. അതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കും. റോഡ് ഷോ ആയിട്ടായിരിക്കും സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. 10,000 പേർ റോഡ് ഷോയിൽ അണിനിരക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. റോഡ് ഷാ ആയി സ്റ്റേഡിയത്തിലെത്തിയ ശേഷം കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കും. വിവിധ പദ്ധതികൾ മോദി ഇവിടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പിന്നാലെ അവിടെ നിന്ന് സ്റ്റേഡിയത്തിന്റെ മറുഭാഗത്ത് ഒരുക്കിയിട്ടുള്ള വേദിയിലേക്ക് പ്രധാനമന്ത്രി പോകും. ഇവിടെയാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകർക്കായി മറ്റൊരു വേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചതിനു ശേഷം ജനുവരി 23ന് മോദി തിരുവനന്തപുരത്ത് എത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിലും ബിജെപി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനുവരി 11ന് തലസ്ഥാനത്ത് എത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ‘മിഷൻ 2026’ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ നിതിൻ നവീനും ഫെബ്രുവരി ആദ്യം കേരളത്തിലെത്തിയിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ബുധനാഴ്ച മോദി കൊച്ചിയിൽ; മൂന്നു മാസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ; പണമിടപാടുകളിലേക്ക് കടന്നു? Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   Live ‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
NDA Election Campaign in Kochi: Narendra Modi\“s visit to Kochi marks the beginning of the NDA\“s election campaign in Kerala with a focus on Central Kerala, aiming for a significant political breakthrough. This visit includes inaugurations of development projects and a massive rally at the Kochi International Stadium, signaling a strategic push for the upcoming assembly elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166986