search

വിനോദിനി ചികിത്സാപ്പിഴവിന്റെ ഇര; 21 വയസ്സുവരെ ചികിത്സയും സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കണം: ഹൈക്കോടതി

deltin33 Yesterday 21:36 views 612
  



കൊച്ചി ∙ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവൻ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസ്സമാകരുതെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ വ്യക്തമാക്കി.
What you should read next

  • പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ്; വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ Latest News
      

         
    •   
         
    •   
        
       


തൃശൂർ സ്വദേശിയായ പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കഴി‍ഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നൽകിയ ചികിത്സയെ തുടർന്നാണ് അണുബാധയുണ്ടാകുന്നതും പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നതും.

കുട്ടികളെ ഉൾപ്പെടെ പരുക്കുകൾ ചികിത്സിക്കാൻ സർക്കാർ ആശുപത്രിയിൽ ഒരു സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ’ (എസ്ഒപി) ഉണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ എസ്ഒപി നടപ്പിൽ വരുത്തണമെന്നും ഇത് നിലവിൽ ഇല്ലെങ്കിൽ എത്രയും വേഗം രൂപം കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
What you should read next

  • സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കിവിളി Latest News
      

         
    •   
         
    •   
        
       


വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡോ. സർഫറാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഷൻ റദ്ദാക്കിക്കുകയും ചെയ്തു. കേസിൽ അപ്പീൽ സമർപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോർട്ട് അനുസരിച്ച് ആരോഗ്യ വിഭാഗം ഡയറക്ടർ കൺവീനറായ ഒരു ഉന്നതതല സമിതി ഇക്കാര്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിനോദിനിയുടെ ചികിത്സാ ചെലവിനായി അടിയന്തരാശ്വാസം എന്ന നിലയിൽ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ADVERTISEMENT Go AD-FREE

പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദിനിയുടെ കൈയിൽ രണ്ട് ഒടിവുകൾ കണ്ടതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. എന്നാൽ കൈയിലുണ്ടായ മുറിവ് ഡോക്ടർമാർ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും പിന്നീട് ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയിൽ നീർക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അണുബാധ മാറ്റാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.

അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചെലവിൽ കുട്ടിക്ക് കൊച്ചിയിൽ വച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. ഇതുമായി വിനോദിനി ഇപ്പോൾ സ്കൂളിൽ പോകുന്നുണ്ട്. ഇതിനിടെയാണ്, വിദ്യാഭ്യാസ ചെലവ് അടക്കം സർക്കാർ‍ വഹിക്കണമെന്ന നിർണായക ഉത്തരവ് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN


  • 7 MINUTES AGO   വിനോദിനി ചികിത്സാപ്പിഴവിന്റെ ഇര; 21 വയസ്സുവരെ ചികിത്സയും സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കണം: ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ്; വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ Latest News
      

         
    •   
         
    •   
        
       

  • 41 MINUTES AGO   ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടി; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Vinodini: The High Court has ordered that the government should bear the entire medical and educational expenses of nine-year-old Vinodini, who had to have her right hand amputated due to medical malpractice, until she turns 21. The High Court has also directed that the government should ensure that losing her hand does not become an obstacle for Vinodini to get a job in the future.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477988