അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യ കിരീടത്തിലേക്കു കുതിക്കുന്നതിനിടെ ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ വൻ വിമര്‍ശനം. ന്യൂസീലൻഡ് ഇന്നിങ്സിന്റെ 11–ാം ഓവറിലാണ് ഗ്രൗണ്ടിൽവച്ച് ഡാരിൽമിച്ചൽ അർഷ്ദീപിനോടു തര്‍ക്കിച്ചത്. പന്തു നേരിട്ട ഡാരിൽ മിച്ചൽ അത് പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത ഇന്ത്യൻ പേസർ റൺഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. ന്യൂസീലൻഡ് ബാറ്ററുടെ കാലിലാണു പന്തു കൊണ്ടത്.
- ‘ഒരു കുട്ടിയുടെ അച്ഛനാണെന്ന് ഓർക്കണം’; പോഡിയത്തിൽ കിടന്നും ചുംബിച്ചും ഹാർദിക്കിന്റെയും മഹികയുടെയും വിജയാഘോഷം– വിഡിയോ Cricket
ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരിൽ മിച്ചൽ അർഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തി. ഡാരിൽ മിച്ചൽ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്. ഇന്ത്യൻ ക്യാപറ്റൻ സൂര്യകുമാർ യാദവ് എത്തി ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അംപയർ അർഷ്ദീപിനെ വിളിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാൽ മത്സരത്തിനിടെ ഡാരിൽ മിച്ചലുമായി ഹസ്തദാനം ചെയ്ത് അർഷ്ദീപ് പ്രശ്നം പരിഹരിച്ചു. ഡാരിൽ മിച്ചലിനോടു മാപ്പു പറഞ്ഞതായി അർഷ്ദീപ് പിന്നീടു പ്രതികരിച്ചു.
- അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ സൂര്യയുടെ പിൻഗാമിയായി സഞ്ജു വരും; ഇന്ത്യയുടെ നായകനായി ഒരു മലയാളി Cricket
വെറുതെനിന്നിരുന്ന ഡാരിൽ മിച്ചലുമായി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ച അർഷ്ദീപിനെതിരെ വൻ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മത്സരത്തിൽ നാലോവറുകള്‍ പന്തെറിഞ്ഞ അർഷ്ദീപ് 32 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ടൂർണമെന്റില്‍ എട്ടു മത്സരങ്ങൾ കളിച്ച അർഷ്ദീപ് ഒൻപതു വിക്കറ്റുകളാണു നേടിയത്. 11 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ 17 റൺസെടുത്തു പുറത്തായി.
The heated moment between Arshdeep Singh and Daryl Mitchell.
- Arshdeep singh deliberately threw ball towards Daryl Mitchell and hit him
- Mitchell got angry after that and started abusing him
-Surya came and started consoling him.....See more
pic.twitter.com/uBBfjyiqEs— Indian Cricket (@IPL2025Auction) March 8, 2026
ന്യൂസീലൻഡിനെതിരെ 96 റൺസ് വിജയം നേടിയാണ് ഇന്ത്യ മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടമുയർത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 19 ഓവറിൽ 159ന് ഓൾഔട്ടായി. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണു കളിയിലെ താരം.
The heated moment between Arshdeep Singh and Daryl Mitchell. pic.twitter.com/FHvEMgD2Fg— Mufaddal Vohra (@mufaddal_vohra) March 8, 2026 ADVERTISEMENT Go AD-FREE English Summary:
T20 World Cup Final: Arshdeep Singh Faces Criticism for Incident with Daryl Mitchell |
|