search

27 മീറ്റർ നീളം, 13 മീറ്റർ വീതി, 13 കോടി ചെലവ്; സത്യന്റെയും മോഹൻലാലിന്റെയും നാടുകൾ തമ്മിൽ കൂട്ടിമുട്ടി

LHC0088 3 hour(s) ago views 772
  

  



നേമം∙ കേവലം 2 സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന പാലം മാത്രമല്ല, മലയാള സിനിമയുടെ 2 കാലങ്ങളെ അടയാളപ്പെടുത്തുന്നതുകൂടിയാണ് മുടവൻമുകൾ പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാപ്പനംകോട് സത്യൻ നഗറിനെയും മുടവൻമുകളിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനശ്വര നടൻ സത്യന്റെ ജന്മദേശവുമായി ബന്ധപ്പെട്ടതാണ് സത്യൻ നഗർ.  

മലയാള സിനിമ പ്രതിഭ മോഹൻ ലാലിന്റെ ബാല്യകാലസ്ഥലമാണ് മുടവൻമുകൾ, അദ്ദേഹം പറഞ്ഞു. പാലത്തിന്റെ ഇരു കരകളിലെയും നൂറുകണക്കിനുപേർ പങ്കെടുത്ത് ആഘോഷമാക്കിയ ചടങ്ങിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.ശിവൻകുട്ടി അധ്യക്ഷനായി.    നേമത്ത് സത്യൻ നഗർ മുടവൻമുകൾ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. അജയകുമാർ, വെട്ടിക്കുഴി ഷാജി, വി.ഗോപകുമാർ, ജയിൽ കുമാർ, മന്ത്രി വി.ശിവൻകുട്ടി, എസ്. പുഷ്പലത, എന്നിവർ സമീപം.

നേമം മണ്ഡലത്തിലെ കോർപറേഷൻ എസ്റ്റേറ്റ് വാർഡിനെയും മുടവൻമുകൾ വാർഡിനെയും ബന്ധിപ്പിച്ചാണ് പാലം നിർ‌മിച്ചിരിക്കുന്നത്. ഇരു കരകളിലെയും നാട്ടുകാരുടെ കാലങ്ങളായുള്ള കാത്തിരിപ്പാണ് ഇന്നലെ സഫലമായത്. മഴയത്തുപോലും കരമനയാറിന് കുറുകെയുള്ള കടത്തുവള്ളമായിരുന്നു ഇതുവരെ നാട്ടുകാരുടെ ആശ്രയം. 13 കോടി രൂപ ചെലവിലാണ് നിർ‌മാണം. 26.9 മീറ്റർ നീളവും 13 മീറ്റർ വീതിയുമുണ്ട് പാലത്തിന്. English Summary:
The Mudanmugal bridge inauguration marked a significant infrastructural development connecting two localities in Nemom. This bridge also symbolizes two eras of Malayalam cinema, linking Sathyan Nagar and Mohanlal\“s childhood place, Mudanmugal.
like (0)
LHC0088Forum Veteran

Related threads

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166963