search

നിതീഷിന് പിന്നാലെ മകൻ; നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു

deltin33 Yesterday 15:06 views 770
  



പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയിൽ ചേർന്ന് ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കടന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം എടുത്തതോടെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധ നേടുന്നത്.
What you should read next

  • നിതീഷ് ഇനി രാജ്യസഭയിലേക്ക്; ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


പാർട്ടിയിൽ സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തന്റെ തീരുമാനം എന്നാണ് നിഷാന്ത് കുമാർ നേതാക്കളോട് അറിയിച്ചത്. “പിതാവ് രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താൽപര്യമാണ്, ഞാൻ അത് അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ മാർഗനിർദേശത്തിൽ പാർട്ടിക്കായി പ്രവർത്തിക്കും. ജനങ്ങളുടെ വിശ്വാസം നിലനിർത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമം,” – നിഷാന്ത് പറഞ്ഞു.

മാർച്ച് 16ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനായി ബിഹാറിൽനിന്ന് നിതീഷ് കുമാർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകനായിട്ടും വർഷങ്ങളായി നിഷാന്ത് രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെഡിയു നേതാക്കൾ സ്വാഗതം ചെയ്തു.
What you should read next

  • അപമാനഭാരം താങ്ങാനാവുന്നതിലപ്പുറം; നിതീഷ് കുമാർ നിഖാബ് താഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു Latest News
      

         
    •   
         
    •   
        
       


രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. അതിനുശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിഷാന്ത് എത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ച. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബിഹാറിൽ ആദ്യമായി ബിജെപിക്ക് മുഖ്യമന്ത്രി പദവി ലഭിക്കും. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   നിതീഷിന് പിന്നാലെ മകൻ; നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   Live സമൃദ്ധി ലോട്ടറി (Samrudhi Lottery) SM-45 ഒന്നാം സമ്മാനം 1 കോടി ME 265184 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ‘സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാൻ ഉദ്ദേശിച്ചില്ല’; റഫീഖിനെ ഫോണിൽ വിളിച്ചു മമ്മൂട്ടി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Political Debut: Bihar CM Nitish Kumar\“s son, Nishanth Kumar, officially joins JDU, marking his political entry amid Nitish\“s Rajya Sabha move. Learn about the political implications and potential shifts in Bihar leadership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477947