search

ഒരു രൂപയ്ക്ക് ഷൂ; ഇടിച്ചു കയറി യുവാക്കൾ, സംഘർഷം; ലാത്തിവീശി പൊലീസ്

cy520520 3 hour(s) ago views 429
  



കോഴിക്കോട് ∙ ഉദ്ഘാടന ദിവസം ആളെക്കൂട്ടാൻ ‘ഒരു രൂപ നോട്ട് എത്തിച്ചാൽ നൂറു പേർക്ക് ഷൂ, പിന്നീടെത്തുന്ന നൂറു പേർക്ക് രണ്ടായിരം രൂപ വിലവരുന്ന വാച്ച്’. ഈ ഓഫർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ കടയുടമയ്ക്കെതിരെ പൊലീസ് കേസ് എടുത്തു.
What you should read next

  • രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ് Latest News
      

         
    •   
         
    •   
        
       


സൗജന്യം സംബന്ധിച്ച പരസ്യം കണ്ട് പുലർച്ചെ മൂന്നു മണി മുതൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ കടയ്ക്കു മുന്നിൽ തടിച്ചുകൂടിയത്. പത്തു മണിക്ക് ഉദ്ഘാടനസമയത്ത് ഷൂ നൽകുമെന്നായിരുന്നു വാഗ്ദാനം. കട തുറന്നതോടെ യുവാക്കൾ കടയ്ക്കുള്ളിലേക്ക് ഓഫർ വാങ്ങാൻ ഇടിച്ചുകയറുകയായിരുന്നു.

സ്ഥിതിഗതികൾ വഷളാകുമെന്നു കണ്ടതോടെ കടയുടമ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കടയ്ക്കു മുന്നിൽ തിക്കിതിരക്കിയ ജനക്കൂട്ടം പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ തിരക്കു നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയായിരുന്നു.
What you should read next

  • അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു Latest News
      

         
    •   
         
    •   
        
       


ലാത്തിച്ചാർജിനിടെ ഓടിമാറി വീണും മറ്റും നിരവധി പേര്‍ക്കു പരുക്കേറ്റു. ഒരു രൂപ നോട്ടിനൊപ്പം പ്രത്യേക കൂപ്പൺ കൂടി കൊണ്ടു വരുന്നവർക്കാണ് ഓഫർ നൽകാനൊരുങ്ങിയതെന്ന് കടയുടമ പറഞ്ഞെങ്കിലും അതൊന്നും തിരക്കിനിടെ വിലപ്പോയില്ല. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആളെക്കൂട്ടിയതിനും വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തതിനുമാണ് കടയുടമയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ഒരു രൂപയ്ക്ക് ഷൂ; ഇടിച്ചു കയറി യുവാക്കൾ, സംഘർഷം; ലാത്തിവീശി പൊലീസ് Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   വേനലവധിക്ക് തണുക്കാൻ ഊട്ടിപ്പട്ടണത്തിലേക്ക് പോയാലോ; പ്രത്യേക ട്രെയിൻ സർവീസുകൾ Malappuram
      

         
    •   
         
    •   
        
       

  • 49 MINUTES AGO   അമ്മ, ഇനി ആവോളം; 13 വർഷങ്ങൾക്കുശേഷം അമ്മത്തണലിലേക്ക് രാജയുടെ മടക്കയാത്ര Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
One Rupee Shoes Offer Sparks Chaos: One Rupee Shoes offer in Kozhikode triggered chaos, a massive youth rush, and a police lathi charge after a viral advertisement promised free shoes and watches. The shop owner now faces a police case for causing public inconvenience and failing to implement adequate safety measures.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164509