search

‘കേരളത്തിലെ ജനങ്ങളുടെ മനസ്സ്’: മുണ്ടക്കൈ– ചൂരൽമല ടൗൺഷിപ്പിൽ സന്ദർശനം നടത്തി മമ്മൂട്ടി

LHC0088 3 hour(s) ago views 952
  



കൽപറ്റ∙ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി.  സിനിമാ ചിത്രീകരണത്തിനു ശേഷം മടങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം നിർമാതാവ് ആന്റോ ജോസഫിനൊപ്പം ടൗൺഷിപ്പിലെത്തിയത്.  

കേരളത്തിലെ ജനങ്ങളുടെ മനസ്സാണ് ടൗൺഷിപ്പിൽ പ്രകടമാകുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. മറ്റുള്ളവരോടുള്ള സഹതാപവും അനുതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.  

മമ്മൂട്ടി

15 മിനിറ്റോളം അവിടെ ചെലവഴിച്ചു. ടൗൺഷിപ്പിലുണ്ടായിരുന്ന ദുരന്തബാധിതരിൽ ചിലരുമായി അദ്ദേഹം സംസാരിച്ചു. തുടർന്ന്, പണി പൂർത്തിയായ വീട്ടിൽ സന്ദർശനം നടത്തി.  ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെ.ഒ.അരുൺ ടൗൺഷിപ്പിലെ സൗകര്യങ്ങളെ കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം.ഫ്രാൻസിസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.  English Summary:
Mammootty visits Kerala landslide victims at the Mundakkai-Chooralmala township, a project by the state government. He interacted with some of the affected families and inspected a completed house, showing solidarity with those impacted by the disaster.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166868