ന്യൂഡൽഹി∙ കാർഗിൽ മലനിരകളിലെ കൊടുംതണുപ്പിൽ വലതുകാൽ നഷ്ടപ്പെട്ട് പരുക്കേറ്റു കിടന്നിട്ടും ജീവിതത്തോട് പടപൊരുതി വിജയിച്ചൊരു സൈനികനുണ്ട് ഇന്ത്യയിൽ; ക്യാപ്റ്റൻ സത്യേന്ദ്ര സാങ്‌വാൻ. കാർഗിലിൽ നഷ്ടപ്പെട്ട കാലിനു പകരം വച്ച കൃത്രിമക്കാലുമായി അദ്ദേഹം പിന്നീട് നടന്നു കയറിയത് സാക്ഷാൽ എവറസ്റ്റ് കൊടുമുടിയിലേക്കാണ്.
∙ പോരാട്ടങ്ങളുടെ തുടക്കം
ഹരിയാനയിലെ ഭിവാനി സ്വദേശിയായ സത്യേന്ദ്ര സാങ്‌വാന് 12 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. സാമ്പത്തികമായി വലിയ ശേഷിയില്ലാതിരുന്ന കുടുംബത്തിന് താങ്ങാകാനാണ് പതിനേഴാം വയസ്സിൽ വ്യോമസേനയിൽ റേഡിയോ ടെക്നീഷ്യനായി ചേർന്നത്. ജോലിക്കൊപ്പം വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും പൂർത്തിയാക്കി. തുടർന്ന് സേനയിലെ വിവിധ പരീക്ഷകൾ പാസായ അദ്ദേഹം ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം നേടി 1996-ൽ കരസേനയിൽ ഓഫിസർ പദവിയിലെത്തി.
What you should read next
ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍ India
ADVERTISEMENT Go AD-FREE
∙ കാർഗിലിലെ ആ രാത്രി
1999-ലെ കാർഗിൽ യുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ജൂൺ 29-ന് ശത്രുക്കളുടെ കുഴിബോംബ് പൊട്ടി വലതുകാൽ മുട്ടിനുതാഴെ പൂർണമായും നഷ്ടമായി. എട്ടു മണിക്കൂറോളം വൈദ്യസഹായം ലഭിക്കാതെ ആ കൊടുംതണുപ്പിൽ വേദന കടിച്ചമർത്തി കിടക്കുമ്പോഴും, കാലില്ലാതെ ഇനി ബാഡ്മിന്റൻ എങ്ങനെ കളിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. പിന്നീട് താൽക്കാലിക ശസ്ത്രക്രിയക്കു ശേഷം ഡൽഹിയിലെയും പുണെയിലെയും ആശുപത്രികളിൽ ഒരു വർഷത്തോളം അദ്ദേഹം ചികിത്സയിലായിരുന്നു.
∙ രണ്ടാം ജന്മം ADVERTISEMENT Go AD-FREE
സൈന്യത്തിൽനിന്ന് വിരമിച്ച ശേഷം \“ഭിന്നശേഷിക്കാരൻ\“ എന്ന ചട്ടക്കൂടിൽ ഒതുങ്ങിക്കൂടാൻ അദ്ദേഹം തയാറായില്ല. ഒഎൻജിസി എച്ച്ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. കൃത്രിമക്കാലുമായി അത്‌ലറ്റിക്സിലും ബാഡ്മിന്റണിലുമായി ഇന്ത്യയ്ക്കായി വിവിധ രാജ്യാന്തര മെഡലുകൾ അദ്ദേഹം വാരിക്കൂട്ടി. ഈ അസാധാരണ നേട്ടങ്ങൾക്ക് രാജ്യം അദ്ദേഹത്തെ മികച്ച റോൾ മോഡലിനുള്ള ദേശീയ പുരസ്കാരവും നൽകി ആദരിച്ചു.
∙ എവറസ്റ്റിന്റെ നെറുകയിൽ
ഒഎൻജിസി തങ്ങളുടെ ജീവനക്കാർക്കായി സംഘടിപ്പിച്ച എവറസ്റ്റ് പര്യവേഷണ സംഘത്തെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തെയാണ് തേടിയെത്തിയത്. 45–ാം വയസ്സിൽ ഈ കഠിനദൗത്യം അദ്ദേഹം ആവേശത്തോടെ ഏറ്റെടുത്തു. വിവിധ ഘട്ടങ്ങളിൽ കായികക്ഷമത തെളിയിച്ച സഹപ്രവർത്തകരെ നയിച്ചുകൊണ്ട് അദ്ദേഹം മലകയറ്റം ആരംഭിച്ചു. കയറ്റത്തിനിടെ തന്റെ കൃത്രിമ കാലിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാൻ മറ്റൊന്നു കൂടി കരുതിയിരുന്നു. അത് സ്വയം നന്നാക്കാനുള്ള പരിശീലനവും അദ്ദേഹം നേടിയിരുന്നു. ADVERTISEMENT GO AD-FREE
മലകയറ്റത്തിനിടെ നേരിട്ട പ്രതിബന്ധങ്ങളിൽ തകർന്നുപോയ സഹപ്രവർത്തകരെ പ്രചോദിപ്പിച്ചും, തിരികെ പോകാനൊരുങ്ങിയവർക്ക് ആത്മവിശ്വാസം നൽകിയും 2017 മേയ് അവസാന ദിനങ്ങളിൽ സംഘം ലോകത്തിന്റെ നെറുകയായ എവറസ്റ്റിൽ ത്രിവർണ പതാക പാറിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ സമാപിച്ച ഇന്ത്യയിലെ പൊതുമേഖലാ എണ്ണ-വാതക കമ്പനികളുടെ ദേശീയ പാരാഗെയിംസിലും കായികതാരമായും സംഘാടകനായും ക്യാപ്റ്റൻ സത്യേന്ദ്ര സാങ്‌വാൻ നിറഞ്ഞുനിന്നു.
JUST IN
3 MINUTES AGO Smiley എവറസ്റ്റും കീഴടങ്ങി, ഈ കൃത്രിമക്കാലിലെ കരുത്തിന് മുന്നിൽ! Latest News
24 MINUTES AGO LIVE IRAN-ISRAEL CONFLICT മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്, പിന്നാലെ തിരുത്തി റവല്യൂഷനറി ഗാർഡ്; വീണ്ടും മിസൈൽ വർഷം World
1 HOUR 12 MINUTES AGO LIVE ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍ India
VIEW MORE
English Summary:
From Kargil to Everest Peak: How an Artificial Leg Helped a Soldier Scale Mount Everest. Captain Sangwan\“s Inspiring Journey