ലണ്ടൻ∙ ലണ്ടനിലെ കിങ്സ് കോളജ് വിദ്യാർഥി ആലിയ മുഹമ്മദ് (20) കൊല്ലപ്പെട്ട കേസിൽ വാഹനമോടിച്ച പ്രതിക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ക്യാംപസിന് പുറത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യമായി ഇലക്ട്രിക് വാഹനം ഓടിച്ച സതാംപ്ടണിൽ നിന്നുള്ള ക്രിസ്റ്റഫർ ജാക്സന്റെ (27) അപകടകരമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി.
- ‘അമേരിക്കയെ കാത്തിരിക്കുന്നത് മഹാദുരന്തം, കര യുദ്ധത്തിന് തയാർ’: നൂതന ആയുധങ്ങൾ വിന്യസിക്കാൻ ഇറാൻ Gulf News
- ആശ്വാസം: എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു Gulf News
അപകടത്തിൽ മറ്റ് വിദ്യാർഥിനികളായ ഐറെം യോൾഡാസ് (28), യാമിൻ ബെൽമെസോസ് (24) എന്നിവർക്കും പരുക്കേറ്റിരുന്നു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി മുൻപ് ഇലക്ട്രിക് വാഹനം ഓടിച്ചിട്ടില്ലായിരുന്നു. ബ്രേക്ക് ആണെന്ന് കരുതി ആക്സിലറേറ്റർ അമർത്തിയതാണ് അപകടകാരണമെന്ന് ജഡ്ജി ഫിലിപ്പ് കാറ്റ്സ് കെസി പറഞ്ഞു. |