LHC0088 • 3 hour(s) ago • views 590
കോയമ്പത്തൂർ ∙ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി.രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജയെ (38) സംഭവത്തിനുശേഷം കാണാതായി. സുർജ അടക്കം 4 പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സംഭവത്തിൽ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
What you should read next
- കൊലക്കേസ് പ്രതി കുളിക്കടവിൽ സ്ത്രീയെ ആക്രമിച്ചു; ആറ്റിലൂടെ നീന്തിയെത്തി മർദിച്ചു, മുക്കി കൊല്ലാൻ ശ്രമം Latest News
കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്‍ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ചശേഷം കസ്തൂരി, മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടി എന്നിവർ മാത്രമാണ് ഇവിടെ താമസം. സംഭവം നടക്കുമ്പോൾ രാംകുമാർകുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അയൽവാസികളെ വിവരമറിയിച്ച്, വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
What you should read next
- ജസീലയുടെ ആത്മഹത്യ: സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ Latest News
കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായിട്ടുണ്ട്. വീട്ടിൽ നിന്നു മറ്റെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മകൻ മടങ്ങിയെത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മിഷണർ ജി.കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയാണിത്. വീട്ടിൽ നിന്നു കാണാതായ സുർജ 4 മാസം മുൻപാണു സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തു നിന്നു സുർജയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മതിൽ ചാടിക്കടക്കുന്നതിനിടെ വീണുപോയതാകാമെന്നു കരുതുന്നു.
വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20നു 3 യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56നു സുർജയും ഇവരും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. കവർച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നു പൊലീസ് സംശയിക്കുന്നു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സുശീലയാണു (ദുബായ്) മറ്റൊരു മകൾ. ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO വായില്‍ പ്ലാസ്റ്റർ ഒട്ടിച്ചു, കൈകാലുകൾ ബന്ധിച്ചു; വയോധിക കൊല്ലപ്പെട്ട നിലയിൽ; ജോലിക്കാരിയെ കാണാനില്ല Latest News
-
28 MINUTES AGO സ്വർണക്കോലം തൊഴുത് അവസാനയാത്ര; മടങ്ങുന്നത് 6 പതിറ്റാണ്ടായി മാല കെട്ടിക്കൊടുത്ത്, ഗുരുവായൂരപ്പനെ ഉപ്പുമാങ്ങയൂട്ടിയ അമ്മ Thrissur
-
32 MINUTES AGO കൊലക്കേസ് പ്രതി കുളിക്കടവിൽ സ്ത്രീയെ ആക്രമിച്ചു; ആറ്റിലൂടെ നീന്തിയെത്തി മർദിച്ചു, മുക്കി കൊല്ലാൻ ശ്രമം Latest News
VIEW MORE
English Summary:
Woman murdered in home, with signs of a struggle and missing jewelry. A housemaid from Nepal, Surja, is missing and appears in CCTV footage scaling the compound wall with accomplices, leading police to suspect a robbery-motivated murder. |
|