search

കൊലക്കേസ് പ്രതി കുളിക്കടവിൽ സ്ത്രീയെ ആക്രമിച്ചു; ആറ്റിലൂടെ നീന്തിയെത്തി മർദിച്ചു, മുക്കി കൊല്ലാൻ ശ്രമം

Chikheang 3 hour(s) ago views 824
  



മാന്നാർ (ആലപ്പുഴ)∙ കുളിക്കടവിൽ നീന്തിയെത്തിയ കൊലക്കേസ് പ്രതി സ്ത്രീയെ ആക്രമിച്ചു. സ്ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി, കടവിലേക്കു മറ്റൊരാൾ വരുന്നതു കണ്ട് ആറ്റിൽ ചാടി തിരികെ നീന്തി രക്ഷപ്പെട്ടു. പരുമല കോട്ടയ്ക്കമാലി സബീറിനെതിരെ (45) പൊലീസ് കേസെടുത്തു.
What you should read next

  • കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം Latest News
      

         
    •   
         
    •   
        
       


ഇന്നലെ ഉച്ചയോടെ വീടിനു സമീപത്തെ കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയ പ്രതി തുണികൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ക്രൂരമായി പലതവണ മർദിക്കുകയും ചെയ്തു.

മറ്റൊരു സ്ത്രീ കുളിക്കടവിലേക്ക് വരുന്നതു കണ്ട പ്രതി ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
What you should read next

  • വീണ്ടും ചികിത്സപ്പിഴവ് വിവാദം: തുണിയും പഞ്ഞിയും വയറിനുള്ളിൽ തുന്നിക്കെട്ടി; പരാതിയുമായി സ്ത്രീ Latest News
      

         
    •   
         
    •   
        
       


ആറിന്റെ അക്കരെയാണ് പ്രതി സബീറിന്റെ വീട്. കൊലക്കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട സബീർ അടുത്തയിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. രണ്ടു മൂന്നു ദിവസമായി പ്രതി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നു സ്ത്രീ മൊഴി നൽകി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും, കമ്മലും മാലയും വളയും ഊരിത്തരാമെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും വകവയ്ക്കാതെ പ്രതി വീണ്ടും ക്രൂരമായി മർദിക്കുകയായിരുന്നെന്നും സ്ത്രീ പൊലീസിനോടു പറഞ്ഞു.

പ്രതിക്ക് വേണ്ടി മാന്നാർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷണശ്രമം അല്ലെന്നും അക്രമവും പീഡനവുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
JUST IN


  • 1 MINUTE AGO   കൊലക്കേസ് പ്രതി കുളിക്കടവിൽ സ്ത്രീയെ ആക്രമിച്ചു; ആറ്റിലൂടെ നീന്തിയെത്തി മർദിച്ചു, മുക്കി കൊല്ലാൻ ശ്രമം Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   ബിസിനസ് ക്ലാസ് യാത്രയുമായി കെഎസ്ആർടിസി; പാൻട്രി, ശുചിമുറി, വിമാനത്തിലെ എയർ‍ ഹോസ്റ്റസ് പോലെ ബസ് ഹോസ്റ്റസ്.. Ernakulam
      

         
    •   
         
    •   
        
       

  • 40 MINUTES AGO   LIVE സെഞ്ചറിയിൽ ക്രൂഡ് ഓയിൽ, റഷ്യന്‍ എണ്ണയിൽ ട്രംപിന്‍റെ കൂടുതൽ \“ഇളവ്\“ വരുന്നു, ഇറാനെതിരെ പുതിയ \“ശത്രു\“വിനെ രംഗത്തിറക്കാൻ ഇസ്രയേൽ Stock Market
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Attempted murder case registered as a woman was attacked near a river pond in Mannar, Alappuzha. The accused, a criminal with a history of violence, absconded after assaulting the woman.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168957