search

മലയോര ഹൈവേ റീച്ചുകൾ മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

deltin33 2026-3-6 21:36:56 views 1169
  



കോഴിക്കോട് ∙ സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28–ാം മൈല്‍-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപ്പുറം റീച്ചിന്റെയും ഉദ്ഘാടനവും ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

രാവിലെ 10ന് തലയാട് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എംഎല്‍എമാരായ കെ.എം.സച്ചിന്‍ ദേവ്, ഡോ. എം.കെ.മുനീര്‍, ലിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. 28ാം മൈല്‍ മുതല്‍ തലയാട് വരെ 6.79 കിലോമീറ്റര്‍ നീളത്തില്‍ 50 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തലയാട് പാലവും 12 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്. തലയാട് മുതല്‍ മലപ്പുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റര്‍ നീളത്തില്‍ 58.9 കോടി രൂപ സാങ്കേതികാനുമതിയിലാണ് മലയോര ഹൈവേയായി വികസിപ്പിച്ചിരിക്കുന്നത്. English Summary:
Malabar Highway Inauguration on Saturday will see Chief Minister Pinarayi Vijayan officially open the 28th Mile-Thalayad and Thalayad-Malappuram sections. This significant road development project in Kerala aims to enhance connectivity and infrastructure in the region.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131