search

ഫോണിന്റെ ഡിസ്പ്ലെ തകരാറിലായി; പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

LHC0088 Yesterday 13:36 views 580
  



കാസർകോട് ∙ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന്റെ വിഷമത്തിൽ പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരയുടെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിയായിരുന്നു.
What you should read next

  • ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു; വധഭീഷണി ലഭിച്ചിരുന്നെന്ന് അമ്മ Latest News
      

         
    •   
         
    •   
        
       


ഏതാനും ദിവസം മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലെ തകരാറിലായി. ഇത് നന്നാക്കി നൽകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർക്ക് സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പൂജ പല തവണ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് താൻ എലിവിഷം കഴിച്ചതായി പൂജ പറഞ്ഞു. എന്നാൽ ഇടയ്ക്കിടെ പൂജ ഇങ്ങനെ പറയുന്നതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ല. രാത്രിയിൽ അവശനിലയിലായതോടെ വീട്ടുകാർ മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ പൂജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗിരിജയാണ് പൂജയുടെ അമ്മ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

  
JUST IN


  • 39 MINUTES AGO   ചുരം ഒഴിവാക്കി ഇനി നേരിട്ട് വയനാട്; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 42 MINUTES AGO   വീണ്ടും അവതരിച്ച് സഞ്ജുവെന്ന രക്ഷകൻ, അവസാന ഓവർ വരെ തകര്‍ത്തടിച്ചിട്ടും ഇംഗ്ലണ്ടിന് രക്ഷയില്ല, ഇത് ചേട്ടാ... മുംബൈ! Cricket
      

         
    •   
         
    •   
        
       

  • 45 MINUTES AGO   മുട്ടിൽ ഇഴഞ്ഞ് പിഎസ്‌സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾ; എൽപി സ്കൂൾ ടീച്ചർ തസ്തികയിൽ നിയമനം ഇനി എന്ന്? Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A 17-year-old girl in Kasaragod died by suicide due to distress over a broken mobile phone display that her family could not get repaired. This tragic incident highlights the extreme emotional impact such issues can have on young individuals and raises concerns about teen mental health and access to necessary support.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166777