search

തുണിക്കപ്പലുകൾ കടലിൽ കെട്ടിക്കിടക്കുന്നു; ഓർഡർ റദ്ദായി, നൂൽ വില കൂടി, ഹോർമുസിൽ കുടുങ്ങി തിരുപ്പൂർ

Chikheang 2 hour(s) ago views 341
  



പാലക്കാട് ∙ ഇന്ത്യയുടെ നെയ്ത്തു വസ്ത്രങ്ങളുടെ ഈറ്റില്ലമായ തിരുപ്പൂരും മധ്യേഷ്യയിലെ യുദ്ധംമൂലം പ്രതിസന്ധിയിൽ മുങ്ങി. ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങിയതോടെ വസ്ത്രങ്ങളുടെ കയറ്റുമതിയും തുലാസിലായി. ഇറാൻ, ഇസ്രയേൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി പൂർണമായും നിലച്ചു.  

യുഎഇ ഉൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 20 ശതമാനത്തിൽ താഴെയായിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അതും ഇല്ലാതായി. നേരത്തെ കപ്പലുകൾ വഴി അയച്ച വസ്ത്രങ്ങൾ പലയിടത്തായി കെട്ടിക്കിടക്കുകയാണ്. യുദ്ധം ആരംഭിച്ചതോടെ ഓർഡറുകൾ പലതും റദ്ദായി. ഷിപ്പിങ്ങിലെ കാലതാമസം ഓർഡറുകൾ കൂടുതൽ റദ്ദാക്കുമെന്ന പേടിയിലാണു വ്യാപാരികൾ.
ALSO READ

  • MARKET SCAN - LIVE പ്രമേയം ചീറ്റി; ട്രംപ് യുദ്ധം തുടരും, വെടിനിർത്താൻ ഇറാന്റെ ‘രഹസ്യ’ ചർച്ച, ആവേശം ചോർന്ന് സ്വർണം, എണ്ണയും ഓഹരിയും മേലോട്ട് Stock Market
      

         
    •   
         
    •   
        
       


നിലവിൽ യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതും തിരുപ്പൂരിന് ആഘാതമായി. ഷിപ്പിങ് ചെലവ് 400% അധികമായതും ഈ മേഖലയെ ബാധിച്ചു. വസ്ത്രങ്ങൾക്കു പുറമേ അതു നിർമിക്കാനുള്ള നേർത്ത നൂലുകൾ കൂടുതലായും ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലക്കു കയറ്റി അയയ്ക്കാറുണ്ട്. ഇതും പൂർണമായി നിലച്ചു. ഗൾഫ് രാജ്യങ്ങളിൽ ചിലയിടത്ത് ആക്രമണം നടക്കുന്നതും തിരിച്ചടിയായി.

  • Gold Price - Live സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്? ഖമനയിയുടെ ‘പുത്രൻ’ ഉൾപ്പെടെ 4 കാര്യം നിർണായകം Commodity
      

         
    •   
         
    •   
        
       


യുദ്ധം തുടങ്ങിയതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തടസ്സപ്പെട്ടു. തുണിത്തരങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന മനുഷ്യ നിർമിത ഫൈബർ നാരുകളുടെ വില കിലോഗ്രാമിന് 10 മുതൽ 15 വരെ ഉയർന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയശേഷം 20 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അണ്ണാ രാജ് പറഞ്ഞു. യുഎസ്, യൂറോപ് എന്നിവിടങ്ങളിലേക്കുള്ള നെയ്ത്തുവസ്ത്രങ്ങൾ പശ്ചിമേഷ്യ വഴിയാണു കയറ്റുമതി ചെയ്യുന്നത്. ഇതും നിലച്ചു.  
ALSO READ

  • ഇറാൻ യുദ്ധം അടുക്കളയിലേക്കും; എൽപിജി സിലിണ്ടർ കിട്ടില്ലെന്ന് ഭീതി, പെട്രോളിനും ക്ഷാമം? മഹാരാഷ്ട്രയിലും കർണാടകയിലും പമ്പിൽ അസാധാരണ ‘ക്യൂ’ Economy
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

ഓരോ സീസണിനും അനുസൃതമായ വസ്ത്രങ്ങളാണു കയറ്റി അയയ്ക്കുക. സീസൺ കഴിഞ്ഞാൽ അവ വിൽക്കാൻ കഴിയില്ല. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. നേരത്തേ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% പകരംതീരുവ അടിച്ചേൽപ്പിച്ചതിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയവരിലും മുന്നിലായിരുന്നു തിരുപ്പൂർ. 15,000 കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് ഇതുവഴി നേരിട്ടതെന്ന് ചൂണ്ടിക്കാട്ടിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അന്ന് കത്തും അയച്ചിരുന്നു.
ALSO READ

  • മോദി ഇടപെടണമെന്ന് സ്റ്റാലിന്റെ കത്ത്; എന്നിട്ടും ‘ദ്രാവിഡ മോഡൽ’ വിജയമെന്ന് ഡിഎംകെ, 2 ലക്ഷം കോടി നിക്ഷേപം, 4 ലക്ഷം തൊഴിൽ Economy
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Will Iran war cripple Tiruppur\“s textile exports? Can Tirupur’s textile hub survive the double blow of a Middle East war and sky-high shipping costs?
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168824