search

മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

cy520520 2 hour(s) ago views 662
  



തിരുവനന്തപുരം∙ കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നിയന്ത്രണത്തിലുള്ള കോളജിനാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയത്.
What you should read next

  • ഡോക്ടർ സമരം ഒരാഴ്ചത്തേക്ക് മാറ്റി; ഒപി, അധ്യയനം, ശസ്ത്രക്രിയ പുനരാരംഭിക്കും Latest News
      

         
    •   
         
    •   
        
       


മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികള്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും. ഇതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.

പിഎസ്‌സിയില്‍ 35 തസ്തികകള്‍

കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി - 1, അണ്ടര്‍ സെക്രട്ടറി - 3, സെക്‌ഷന്‍ ഓഫിസര്‍ - 6, അസിസ്റ്റന്റ് - 18, സിസ്റ്റം മാനേജര്‍, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, സിസ്റ്റം അനലിസ്റ്റ് - 1 വീതം, അസിസ്റ്റന്റ് ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) - 2 വീതം.

ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകള്‍

ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് - 18, ബെഞ്ച് ക്ലര്‍ക്ക് - 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് - 3, ക്ലര്‍ക്ക് - 23.
What you should read next

  • കൈവശഭൂമിക്ക് പട്ടയം; സർക്കാർ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം Latest News
      

         
    •   
         
    •   
        
       


സ്പോര്‍ട്സ് ക്വോട്ട നിയമനത്തിനു കൂടുതല്‍ മത്സരങ്ങള്‍

സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വോട്ട നിയമനത്തിനു കൂടുതല്‍ മത്സരങ്ങള്‍ യോഗ്യതയായി ചേര്‍ക്കും. അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത രാജ്യാന്തര ചാംപ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിനു പരിഗണിക്കാന്‍ തീരുമാനിച്ചു. 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കും. ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണമായും ഈ നിയമനത്തില്‍നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിനു പരിഗണിക്കും. ADVERTISEMENT Go AD-FREE

സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സുപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് 29/03/2025 ഉത്തരവ് പ്രകാരമുള്ള സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും. നിലവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി കൊടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല.

ശമ്പള പരിഷ്‌കരണം

കേരള ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചു.

എല്‍ ബി എസ് സെന്ററിന് കീഴിലുള്ള എഞ്ചിനീയറിങ്ങ് കോളജുകളിലെ അധ്യാപകര്‍ക്ക് എഐസിടിഇ എഴാം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനു വ്യവസ്ഥകളോടെ അനുമതി നല്‍കി.

നിയമനം

നഗരകാര്യ വകുപ്പില്‍നിന്നും പിഎസ്‌സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിനു തദ്ദേശസ്വയംഭരണ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ എറണാകുളം ജില്ലയില്‍ നിയമനം നല്‍കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തി

കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍നിന്ന് 60 വയസാക്കി ഉയര്‍ത്തി.

നിയമന കാലാവധി ദീര്‍ഘിപ്പിച്ചു ADVERTISEMENT Go AD-FREE

കെ സ്‌പെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജി. ലെവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി. ഒലീനയുടെ പുനര്‍നിയമ കാലാവധി 01/06/2025 മുതല്‍ ഒരു വര്‍ഷത്തേക്കു ദീര്‍ഘിപ്പിച്ചു.

സമഗ്രശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആറിന്റെ കരാര്‍ കാലാവധി 10/01/2026 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

സ്റ്റാറ്റിയൂട്ടിന് അംഗീകാരം

കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ടിന് അംഗീകാരം നല്‍കി.

കടമെടുപ്പ് പരിധി ഉയര്‍ത്തും

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയില്‍നിന്നും 3500 കോടി രൂപയായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി.

വായ്പ സ്വീകരിക്കാന്‍ അനുമതി

വനത്തിലെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വനം വകുപ്പ് തയാറാക്കിയ പദ്ധതി അംഗീകരിച്ചു. പങ്കാളിത്ത വനപരിപാലനം എന്ന ഉദ്ദേശ്യത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മനിയിലെ കെഎഫ്‌ഡബ്ല്യു ഡവലെപ്‌മെന്റ് ബാങ്കില്‍നിന്നും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മാറ്റ മന്ത്രാലയം മുഖാന്തരം നിബന്ധനകള്‍ക്ക് വിധേയമായി വായ്പ സ്വീകരിക്കാന്‍ അനുമതി നല്‍കി.

തസ്തിക ADVERTISEMENT GO AD-FREE

റാന്നി ഇട്ടിച്ചുവട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ബയോ സയന്‍സ് ബാച്ചില്‍ ആറ് എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഒരു എച്ച്എസ്എസ്ടി ഇംഗ്ലിഷ് തസ്തിക അപഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.
JUST IN


  • 37 SECONDS AGO   മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   തുണിക്കപ്പലുകൾ കടലിൽ കെട്ടിക്കിടക്കുന്നു; ഓർഡർ റദ്ദായി, നൂൽ വില കൂടി, ഹോർമുസിൽ കുടുങ്ങി തിരുപ്പൂർ Business News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   Live കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus Lottery) KN-613 ഒന്നാം സമ്മാനം PJ 855885 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Cabinent Descions: Markaz Unani Medical College has been granted aided status by the state cabinet. The cabinet also took several other key decisions regarding appointments, service rules, and infrastructural developments.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164290