search

ഡൽഹി റിതാല ചേരിയിൽ വൻ തീപിടിത്തം; 100ൽ അധികം കുടിലുകൾ കത്തി, 17 കാരി മരിച്ചു

cy520520 3 hour(s) ago views 153
  



ന്യൂഡൽഹി∙ ഡൽഹിയിലെ റിതാല മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 17 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. നൂറോളം കുടിലുകൾക്ക് തീപിടിച്ചു. പുലർച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിരക്ഷാ സേനയ്ക്ക് വിവരമെത്തിയത്. ഈ പെൺകുട്ടിയെ കാണാതായതായി ആദ്യംതന്നെ വിവരം ലഭിച്ചിരുന്നു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കിയശേഷം നടത്തിയ തിരച്ചിലിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചേരിയിൽ അടുത്തടുത്ത നിലയിലാണ് കുടിലുകൾ സ്ഥാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീപടർന്നത് പെട്ടെന്നായിരുന്നു.  
What you should read next

  • ഇടതുവശത്തേക്കു ചെരിഞ്ഞു, ബ്ലാക്ബോക്സിന്റെ ചിത്രങ്ങളില്ല; അജിത്തിന്റെ മരണത്തിൽ ദുരൂഹത? Latest News
      

         
    •   
         
    •   
        
       


ബിഹാർ, ബംഗാൾ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലമാണിവിടം. സമീപത്തുള്ള ഫാക്ടറികളിലും, കെട്ടിട നിർമാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവരെല്ലാം ജോലി ചെയ്തിരുന്നത്. ഡൽഹി അഗ്നിരക്ഷാ സേനയുടെ 18 ഫയർ എൻജിനുകൾ സ്ഥലത്തെത്തി. ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം പൊലീസും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു.  
What you should read next

  • വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       


‘‘നൂറിലധികം കുടിലുകൾ വിഴുങ്ങിയ തീ, അടുത്തുള്ള പേപ്പർ റോളിന്റെയും കാർ‌ഡ്‌ബോർഡിന്റെയും ഗോഡൗണിലേക്കും പടർന്നു. പിന്നാലെ സമീപത്തെ ചില ഫ്ലാറ്റുകളുടെ വാതിലുകളിലേക്കും ജനലുകളിലേക്കും വ്യാപിച്ചു’’ – അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
JUST IN


  • 2 MINUTES AGO   കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus Lottery) KN-613 ഒന്നാം സമ്മാനം PJ 855885 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഡൽഹി റിതാല ചേരിയിൽ വൻ തീപിടിത്തം; 100ൽ അധികം കുടിലുകൾ കത്തി, 17 കാരി മരിച്ചു Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   വിദ്യാർഥിനിയെ കാറിടിച്ചു കൊലപ്പെടുത്തി; യുവഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടിസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Fire in Delhi Slum: A 17-year-old girl dies from burns in a major fire in Delhi\“s Rithala slum; Over 100 huts gutted. The cause of the fire is under investigation, and rescue operations were carried out by the fire department and police.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164290