search

മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന് റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ജയം

cy520520 3 hour(s) ago views 653
  



അർക്കൻസാസ് ∙ മകളെ ലൈംഗികമായി പീഡിപ്പിച്ച ആളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആരോൺ സ്പെൻസറിനു അർക്കൻസാസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ജയം. ലോനോക്ക് കൗണ്ടിയിലെ (Lonoke County) ഷെരീഫ് സ്ഥാനത്തേക്കുള്ള മത്സരത്തിലാണ് നിലവിലെ ഷെരീഫിനെ തോൽപ്പിച്ച് സ്പെൻസർ ജനപിന്തുണ നേടിയത്.

  • 20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക്: പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ \“മഹാഭാഗ്യം\“ Gulf News
      

         
    •   
         
    •   
        
       
  • അയവില്ലാതെ വ്യോമാക്രമണം: ഗൾഫ് രാജ്യങ്ങളിലെ തന്ത്ര പ്രധാന മേഖലകളിൽ ആളപായവും നാശനഷ്ടവും Gulf News
      

         
    •   
         
    •   
        
       


53 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്പെൻസർ വിജയിച്ചത്. ‘‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ നിയമസംവിധാനത്തിലെ വീഴ്ചകൾ ഞാൻ നേരിട്ട് കണ്ടു’’ എന്ന് അദ്ദേഹം പ്രതികരിച്ചു. നിലവിൽ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട സ്പെൻസർ ജാമ്യത്തിലാണ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാലും, കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാൽ അദ്ദേഹത്തിന് ഷെരീഫ് പദവിയിൽ തുടരാനാകില്ല.

2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് കാണാതായ മകളുടെ മൃതദേഹം മൈക്കൽ ഫോസ്‌ലർ (67) എന്നയാളുടെ ട്രക്കിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ സ്പെൻസർ ഫോസ്‌ലറെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ഫോസ്‌ലർ സ്പെൻസറുടെ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് സ്പെൻസറുടെ മകളെ വീണ്ടും കാണാതായത്. English Summary:
Arkansas Republican Primary winner Aaron Spencer, accused of murdering his daughter\“s alleged sexual abuser, has won the Lonoke County Sheriff\“s race. This victory, despite facing second-degree murder charges, highlights a complex legal and political situation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164290