search

ഇറാൻ യുദ്ധം അടുക്കളയിലേക്കും; എൽപിജി സിലിണ്ടർ കിട്ടില്ലെന്ന് ഭീതി, പെട്രോളിനും ക്ഷാമം? മഹാരാഷ്ട്രയിലും കർണാടകയിലും പമ്പിൽ അസാധാരണ ‘ക്യൂ’

deltin33 3 hour(s) ago views 113
  

  

  



ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം മധ്യേഷ്യയെയാകെ യുദ്ധക്കെടുതിയിലാക്കിയതിന്റെ ആഘാതം ഇന്ത്യയിലെ അടുക്കളയിലേക്കും. സംഘർഷ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതോടെ ക്രൂഡ് ഓയിൽ, എൽഎൻജി നീക്കം തടസ്സപ്പെട്ടു. ഖത്തർ എൽഎൻജി ഉൽപാദനം തൽക്കാലത്തേക്ക് നിർത്തിവച്ചു. ഹോർമുസ് പ്രതിസന്ധിമൂലം ഇന്ത്യയിൽ ഏറ്റവുമാദ്യം ക്ഷാമമുണ്ടാവുക എൽപിജിക്കായിരിക്കുമെന്ന ആശങ്ക ശക്തമായി.
ALSO READ

  • MARKET SCAN - LIVE പ്രമേയം ചീറ്റി; ട്രംപ് യുദ്ധം തുടരും, വെടിനിർത്താൻ ഇറാന്റെ ‘രഹസ്യ’ ചർച്ച, ആവേശം ചോർന്ന് സ്വർണം, എണ്ണയും ഓഹരിയും മേലോട്ട് Stock Market
      

         
    •   
         
    •   
        
       


ലോകത്തെ ഏറ്റവുമധികം എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഉപഭോഗത്തിനുള്ള മൊത്തം എൽപിജിയുടെ 90% ഇന്ത്യ വാങ്ങുന്നതും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്. പ്രതിവർഷം 21 മില്യൺ ടൺ ഗൾഫിൽ നിന്ന് എത്തുമ്പോൾ യുഎസിൽ നിന്നെത്തുന്നത് 2 മില്യൺ മാത്രം. മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത് ഒരു മില്യണോളം മാത്രവുമാണ്. വെറും 30 ദിവസത്തേക്കുള്ള എൽ‌പിജി മാത്രമേ ഇപ്പോൾ‌ ഇന്ത്യയിൽ സ്റ്റോക്കുള്ളൂ.  

അയായത് യുദ്ധവും ഹോർമുസ് കടലിടുക്കില്ലെ തടസ്സവും നീണ്ടാൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത എൽപിജി ക്ഷാമമായിരിക്കും. എന്നാൽ, പ്രതിസന്ധി കടുക്കുംമുൻപ് സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗൾഫ് ഇതര മേഖലകളിൽ നിന്ന് എൽപിജി കൂടുതലായി വാങ്ങാനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.

കേരളവും എൽപിജിയും

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരുകോടിയിലേറെ എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം ഉപയോക്താക്കൾ.  

∙ ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഏതാണ്ട് പാതിയും വാങ്ങിയിരുന്നത് ഗൾഫിൽ നിന്നാണ്.  

∙ ക്രൂഡ് ഓയിൽ ക്ഷാമം ഇന്ത്യയിലെ റിഫൈനറികളെ പിടികൂടിത്തുടങ്ങിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മാംഗ്ലൂർ‌ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ഒരു റിഫൈനറി യൂണിറ്റ് അടച്ചുവെന്നാണ് വിവരം.

∙ എൽഎൻജിയും വലിയതോതിൽ ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയാണ്. ഇതിന്റെ മുക്കാലും വരുന്നത് ഗൾഫിൽ നിന്ന്; പ്രത്യേകിച്ച് ഖത്തറിൽ നിന്ന്. ഖത്തർ ഉൽപാദനം നിർത്തിവച്ചതോടെ എൽഎൻജി ലഭ്യത കുറയുമെന്ന സൂചന ഇന്ത്യൻ കമ്പനിയായ പെട്രോനെറ്റ് എൽഎൻജിയും നൽകിയിട്ടുണ്ട്.

∙ പ്രതിസന്ധി രൂക്ഷമാകുന്നത് തടയാനായി പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി കുറയ്ക്കാനും അധികമായി ആഭ്യന്തര വിപണിയിലേക്ക് അവ മാറ്റാനും കേന്ദ്രസർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടേക്കും.

പെട്രോളും ഡീസലും കിട്ടില്ലേ? പമ്പുകളിൽ നീണ്ട ക്യൂ

ഇന്ത്യയിൽ പെട്രോൾ, ഡീസൽ ക്ഷാമമുണ്ടായേക്കുമെന്ന ഭീതിയും അലയടിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും കർണാടകയിലെ ഭട്കലിലുമെല്ലാം പെട്രോൾ പമ്പുകളിൽ കഴിഞ്ഞദിവസം വാഹനങ്ങളുടെ അസാധാരണ തിരക്ക് അനുഭവപ്പെട്ടു.  

25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളും ഇന്ത്യൻ എണ്ണവിതരണക്കമ്പനികളുടെ സ്റ്റോറേജുകളിലുണ്ടെന്നാണ് കണക്ക്. ഗൾഫിനെ അധികമാശ്രയിക്കാതെ ക്രൂഡ് ഓയിലും എൽപിജിയും മറ്റു രാജ്യങ്ങളിൽ നിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഇന്ത്യ നടത്തുന്നുണ്ട്. മൊത്തം 40 രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്. യുഎസിൽ നിന്ന് എൽപിജിയും വലിയതോതിൽ വാങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ എണ്ണ വീണ്ടും വലിയതോതിൽ വാങ്ങാനുള്ള നടപടിയുമുണ്ടെന്നാണ് അറിയുന്നത്.

ഇനി വില ബോംബും?

യുദ്ധംമൂലം ക്ഷാമമുണ്ടായില്ലെങ്കിലും വിലക്കയറ്റമെന്ന ബോംബ് ഉപഭോക്താക്കൾക്കുമേൽ വന്നുപതിക്കാനുള്ള സാധ്യതയേറെ. എൽപിജി, സിഎൻജി വിലകളിൽ വൻ കയറ്റം പ്രതീക്ഷിക്കാം. പെട്രോൾ, ഡീസൽ വില തൽക്കാലം കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ‌, ഹോർമുസ് പ്രതിസന്ധി നീണ്ടാൽ ക്രൂഡ് ഓയിൽ വില നിലവിലെ 75-84 ഡോളർ നിരക്കിൽ നിന്ന് 100 ഡോളറും കടന്ന് മുന്നേറുമെന്നാണ് നിരീക്ഷക വിലയിരുത്തലുകൾ.      

കപ്പൽക്ഷാമം, ഇൻഷുറൻസ്, ചരക്കുനീക്ക കൂലി വർധനകൾ എന്നിവയും വിലയെ സ്വാധീനിക്കും. അങ്ങനെയെങ്കിൽ‌ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ നിർബന്ധിതരാകും.
ALSO READ

  • Gold Price സ്വർണവില വീഴുന്നു; കേരളത്തിൽ ഇന്ന് കനത്ത ഇടിവ്, ‘ട്രെൻഡ്’ തുണച്ചാൽ ഇനി ഇടിവിന്റെ കാലം, നിക്ഷേപിച്ചവർക്ക് നിരാശ Commodity
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Will Iran war cause LPG shortages in Indian kitchens? Would you like me to find the current stock status of LPG and petrol specifically for Kerala\“s distribution centers?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477714