search

സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്? ഖമനയിയുടെ ‘പുത്രൻ’ ഉൾപ്പെടെ 4 കാര്യം നിർണായകം

deltin33 3 hour(s) ago views 147
  

  

  

  



സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശപകർന്നും കേരളത്തിൽ ഇന്ന് താഴ്ന്നിറങ്ങി. രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയായി. പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപ. സ്വർണവില ഇനിയും കുറയാനാണോ ചാൻസ്? അതോ യുദ്ധ പശ്ചാത്തലത്തിൽ തിരിച്ചുകയറുമോ? 4 കാര്യങ്ങളാണ് ഇനി നിർണായകം.

1) ഖമനയിയുടെ പിൻഗാമി: ഇസ്രയേലി-യുഎസ് സഖ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്താബ ഖമനയി എത്തുമെന്നാണ് വിവരം. കർക്കശക്കാരനായ മുജ്താബ, പിതാവിനേക്കാൾ കരുത്തനാണെന്നാണ് വിലയിരുത്തൽ. മുജ്താബയുടെ നിലപാട് യുദ്ധം തുടരാനാണെങ്കിൽ സ്വർണവില ‘സുരക്ഷിത നിക്ഷേപ’ പെരുമ നേടി കുതിച്ചുകയറും.   മുജ്‍തബ ഖമനയി. (Image: @Sayyid_Mojtaba/x)

2) തളരുന്ന ചൈന: ആഗോള വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധി, ആഭ്യന്തര വിപണിയിലെ പണച്ചുരുക്കം, സാമ്പത്തികഞെരുക്കം എന്നിവ കണക്കിലെടുത്ത് ചൈന ഈ വർഷത്തെ ജിഡിപി വളർച്ചാഅനുമാനം വെട്ടിക്കുറച്ചു. ചൈന ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമാണ്. ചൈന തളരുമ്പോൾ സ്വർണത്തിന് ആഭരണമെന്ന നിലയിലും വ്യാവസായിക അസംസ്കൃതവസ്തു എന്ന നിലയിലും ഡിമാൻഡ് താഴും. വില ഇടിയും.
ALSO READ

  • Gold Price സ്വർണവില വീഴുന്നു; കേരളത്തിൽ ഇന്ന് കനത്ത ഇടിവ്, ‘ട്രെൻഡ്’ തുണച്ചാൽ ഇനി ഇടിവിന്റെ കാലം, നിക്ഷേപിച്ചവർക്ക് നിരാശ Commodity
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

3) അമേരിക്കയിലെ തൊഴിൽ: യുഎസിന്റെ തൊഴിലില്ലായ്മക്കണക്ക് വൈകാതെ പുറത്തുവരും. തൊഴിലില്ലായ്മ കൂടിയാൽ ഡോളർ തളരും, സ്വർണം മുന്നേറും. മറിച്ചെങ്കിൽ ഡോളർ മുന്നേറും, സ്വർണം വീഴും.
ALSO READ

  • MARKET SCAN - LIVE പ്രമേയം ചീറ്റി; ട്രംപ് യുദ്ധം തുടരും, വെടിനിർത്താൻ ഇറാന്റെ ‘രഹസ്യ’ ചർച്ച, ആവേശം ചോർന്ന് സ്വർണം, എണ്ണയും ഓഹരിയും മേലോട്ട് Stock Market
      

         
    •   
         
    •   
        
       


4) യുഎസ്-ഇസ്രയേൽ നിലപാട്: ഇറാനെതിരായ ആക്രമണം തുടരാനാണ് യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ തീരുമാനമെങ്കിൽ സ്വർണത്തിനാണ് അതുഗുണം ചെയ്യുക.    

ഫലത്തിൽ, സ്വർണവില ഇനിയുള്ള ഓരോ നിമിഷവും നേരിടുക വലിയ ചാഞ്ചാട്ടമായിരിക്കും. പ്രവചനാതീതമായ ദിശകളിലേക്കാണ് ഓരോ ദിവസവും വില മാറിമറിയുന്നത്. ഇന്ത്യയിൽ ഇന്ന് രൂപ ഡോളറിനെതിരെ നിലമെച്ചപ്പെടുത്തിയതും സ്വർണവില താഴാൻ സഹായകമായി. ADVERTISEMENT Go AD-FREE

കേരളത്തിൽ‌ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം സ്വർണവില 18 കാരറ്റിന് രാവിലെ ഗ്രാമിന് 75 രൂപ താഴ്ന്ന് 12,380 രൂപയിലെത്തി. വെള്ളിവില മാറിയില്ല; ഗ്രാമിന് 285 രൂപ. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നിശ്ചയിച്ച വില 75 രൂപ കുറച്ച് 12,315 രൂപയാണ്. വെള്ളിക്ക് ഇവരുടെയും വില 285 രൂപ.   

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT GO AD-FREE English Summary:
Gold decline today in Kerala, silver unchanged. Why is gold price falling? Check today\“s rate.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477696