search

കോഴിക്കോട് വിമാനത്താവളം: യുദ്ധം തിരിച്ചടി; പഴം, പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ്; ലക്ഷങ്ങളുടെ നഷ്ടം

cy520520 3 hour(s) ago views 126
  



കരിപ്പൂർ ∙ യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതോടെ, കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ്. റമസാൻ വിപണിയെ ബാധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം. കയറ്റുമതി ഏജൻസികളെ മാത്രമല്ല, കർഷകരും തൊഴിലാളികളും ഉൾ‌പ്പെടുന്ന നൂറുകണക്കിനു പേരെയാണു യുദ്ധം പരോക്ഷമായി ബാധിച്ചത്.

കൃഷിയിടത്തിൽ പ്രത്യേക പരിചരണം നൽകി വിദേശ വിപണിയിൽ എത്തിക്കുന്നതാണ് പഴം, പച്ചക്കറി ഇനങ്ങളുടെ കയറ്റുമതി. അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതാണ് കൂടുതലെങ്കിലും കരിപ്പൂരിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ കർഷകരുടെ നേന്ത്രപ്പഴം, ചക്ക, പച്ചക്കറികൾ തുടങ്ങിയവ കടൽ കടക്കുന്നുണ്ട്. നിയന്ത്രണം വന്നതോടെ അവയെല്ലാം സാധാരണ മാർക്കറ്റുകളിൽ വിറ്റഴിക്കേണ്ട സ്ഥിതിയാണ്.

കാർഗോ വിമാനം ഇല്ലാത്ത കോഴിക്കോട് വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ ഉപയോഗിപ്പെടുത്തി മാത്രം ദിവസവും 40 മുതൽ 45 മെട്രിക് ടൺ വരെ കയറ്റുമതി ഉണ്ടാകാറുണ്ട്. എന്നാൽ, യുദ്ധം തുടങ്ങിയതോടെ കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 15 മെട്രിക് ടൺ വരെയാണു കയറ്റുമതി.കയറ്റുമതി ഏജൻസികൾക്കും കർഷകർക്കും ഗൾഫ് വിപണിയിലെ പ്രധാന സീസൺ ആണ് റമസാൻ.  

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള കയറ്റുമതി ഏജൻസികൾ കരിപ്പൂരിനു പുറമേ, മറ്റു വിമാനത്താവളങ്ങൾ വഴിയും കൊച്ചി തുറമുഖം വഴിയും വലിയതോതിൽ കയറ്റുമതി ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് യുദ്ധം തുടങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ, മസ്കത്തിലേക്ക് രണ്ടു വിമാനങ്ങളും റിയാദ്, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണു ഗൾഫ് നാടുകളിലേക്കു പുറപ്പെട്ടത്.  ADVERTISEMENT Go AD-FREE

ദിവസവും ഏകദേശം 25 വിമാനങ്ങളിൽ കയറ്റുമതി നടക്കാറുണ്ട്. ഗൾഫ് നാടുകളിൽനിന്ന് കണക്‌ഷൻ വിമാനങ്ങൾ വഴി യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കരിപ്പൂരിൽനിന്നു പഴം, പച്ചക്കറി ഇനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. കണക്‌ഷൻ വിമാനങ്ങൾ വഴിയുള്ള ഇത്തരം കയറ്റുമതിയും പാടേ നിലച്ചു.  

ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽനിന്ന് ദുബായ് ജബൽ അലി തുറമുഖത്തേക്കു പുറപ്പെട്ട ചരക്കുകപ്പലിലും കരിപ്പൂർ കേന്ദ്രീകരിച്ചുള്ള കയറ്റുമതി ഏജൻസികളുടെ കണ്ടെയ്നറുകളുണ്ട്. വിമാനങ്ങളിലെ ചരക്കുകൾ തിരിച്ചിറക്കിയതിനു പുറമേ, കപ്പലുകളിലെ ചരക്കും തിരിച്ചെത്തിക്കേണ്ട സാഹചര്യത്തിലാണ്. പഴം, പച്ചക്കറികൾ കൂടുതൽ ദിവസം സൂക്ഷിക്കാനാകില്ല എന്നതിനാൽ, വലിയ നഷ്ടമാണു കയറ്റുമതി മേഖല നേരിടുന്നത്. ADVERTISEMENT Go AD-FREE English Summary:
Kozhikode Airport export is significantly impacted by the closure of air routes due to the war, leading to a substantial decline in fruit and vegetable exports to Gulf and European countries. This disruption has caused millions in losses, affecting not only export agencies but also farmers and laborers indirectly.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164257