നിക്ഷേപാവസരങ്ങളുടെ ഒരു പ്രളയംതന്നെയാണ് മ്യൂച്വൽഫണ്ട് സ്കീമുകൾ. അത്തരത്തിൽ, ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കു പരിഗണിക്കാവുന്ന ഒരു വിഭാഗമാണ് തീമാറ്റിക് ഫണ്ടുകൾ. എന്നാൽ നിക്ഷേപിക്കുംമുൻപ്, എന്താണ് തീമാറ്റിക് നിക്ഷേപമെന്നും അതിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കണം.
ഒരു പ്രത്യേക വ്യവസായ/സേവന മേഖല അല്ലെങ്കിൽ മേഖലകൾ, ട്രെൻഡ്, വളർന്നുവരുന്ന അവസരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികൾ മാത്രം തിരഞ്ഞെടുത്തു നിക്ഷേപം നടത്തുന്നവയാണ് തീമാറ്റിക് ഫണ്ടുകൾ. സാധാരണ ഫണ്ടുകൾ വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ നിക്ഷേപിക്കുമ്പോൾ തീമാറ്റിക് ഫണ്ടുകൾ ഒരു പ്രത്യേക തീമിൽതന്നെ നിക്ഷേപിക്കും. മാനുഫാക്ചറിങ്, ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, എഫ്എംസിജി, റീസന്‍റ്ലി ലിസ്റ്റഡ് ഐപിഒ തുടങ്ങിയവ ഇത്തരം തീമുകള്‍ക്ക് ഉദാഹരണമാണ്.
ALSO READ
- Gold Price - Live സ്വർണവില വീഴുന്നു; കേരളത്തിൽ ഇന്ന് കനത്ത ഇടിവ്, ‘ട്രെൻഡ്’ തുണച്ചാൽ ഇനി ഇടിവിന്റെ കാലം, നിക്ഷേപിച്ചവർക്ക് നിരാശ Commodity
മുൻകാല പ്രകടനങ്ങളെ പിന്തുടരുകയോ വിപണി വികാരങ്ങളോടു പ്രതികരിക്കുകയോ ചെയ്യുന്നതിനു പകരം, ഭാവിയെ ലക്ഷ്യംവച്ചുകൊണ്ടാണ് ഈ വിഭാഗം ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ശക്തമായ ഒരുതീം തിരഞ്ഞെടുക്കുക എന്ന ആശയം ആകർഷകമായി തോന്നാം. എന്നാൽ ശരിയായ തീം സ്വയം തിരഞ്ഞെടുക്കുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ചു പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. മേഖലയുടെ പ്രകടനം, പലിശനിരക്കും പണപ്പെരുപ്പവുമായുള്ള ബന്ധം, സമ്പദ്‌വ്യവസ്ഥയിലെ മറ്റു ഘടകങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയിരിക്കണം.
ഇതിനു ഗണ്യമായ സമയവും വൈദഗ്ധ്യവും ആവശ്യമാണ്. അവിടെയാണ് തീമാറ്റിക് ഫണ്ടുകള്‍ അനിവാര്യമാകുന്നത്. ADVERTISEMENT Go AD-FREE
തീമാറ്റിക് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് (എഫ്ഒഎഫ്). നിലവില്‍ എട്ടോളം മേഖലകളിലുള്ള ഐസിഐസിയുടെതന്നെ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടാണിത്. വിപണിസാഹചര്യങ്ങൾ വിശകലനം ചെയ്താണ് നിക്ഷേപിക്കേണ്ട തീമുകൾ ഫണ്ട് തിരഞ്ഞെടുക്കുന്നത്. 2025 മേയ് 30ലെ കണക്കനുസരിച്ച്, ഫണ്ടിന്‍റെ ഒരു വർഷത്തെ നേട്ടം 20.85% (CAGR) ആണ്. മൂന്നു വർഷക്കാലളവില്‍ 21.38 ശതമാനവും അഞ്ചു വർഷക്കാലയളവില്‍ 28.74 ശതമാനവും നേട്ടമാണ് ഫണ്ട് നിക്ഷേപകർക്കു നൽകിയത്.
ALSO READ
- Live - Market Scan വീറോടെ ഇറാൻ; തകർന്ന് ഓഹരി, പുത്തൻ ‘ഓഫറുമായി’ ട്രംപ്, തീയായി എണ്ണ, കൂപ്പുകുത്തി സ്വർണം, കേരളത്തിലും ഇടിഞ്ഞു Stock Market
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
What are thematic funds and why pick ICICI Prudential FOF for long-term gains? Are thematic mutual funds the right high-growth engine for your long-term portfolio? |