തിരൂർ (മലപ്പുറം)∙ കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോൾ ഗിയറിനു സമീപം എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
What you should read next
കൈക്കൂലിക്കേസിൽ അറസ്റ്റ്; ജയിലിൽനിന്ന് ഇറങ്ങിയ എംവിഐക്ക് ഡ്രൈവിങ് സ്കൂളുകാരുടെ സ്വീകരണം Latest News
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്, കൊടയ്ക്കൽ ഭാഗത്തുള്ള പ്രതിശ്രുത വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്.
JUST IN
26 SECONDS AGO എംഡിഎംഎ ഒളിപ്പിച്ചത് പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിൽ; യുവാവ് അറസ്റ്റിൽ Latest News
4 MINUTES AGO ഇസ്രയേലിലെത്തിയത് ഖൈബർ ഷെകാൻ? ഇറാന്റെ മാരക ലോങ് റേഞ്ച് മിസൈൽ, ഭീകര വിനാശം Defence
17 MINUTES AGO LIVE IRAN-ISRAEL CONFLICT ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസ്; കുടുങ്ങിയവർക്ക് മുൻഗണന Latest News
VIEW MORE
English Summary:
Thiroor police have arrested a 26-year-old youth for possessing and concealing MDMA in his car and his future bride\“s house bathroom. The incident highlights the ongoing efforts by Kerala police to combat drug trafficking.