search

വർഷങ്ങൾ നീണ്ട മുന്നൊരുക്കം; ഖമനയിയുടെ വിധി നിർണയിച്ചത് ചാരന്മാരും ട്രാഫിക് ക്യാമറകളും

Chikheang 3 hour(s) ago views 540
  



ടെഹ്‌റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇസ്രയേൽ– യുഎസ് സംയുക്താക്രമണത്തിൽ വധിച്ചത് വർഷങ്ങൾ നീണ്ട രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കൊടുവിൽ. ടെഹ്‌റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഹാക്ക് ചെയ്ത് നിരീക്ഷണത്തിലാക്കിയ ശേഷമാണ് ഖമനയിയെ ലക്ഷ്യമി‌ട്ടുള്ള ആക്രമണത്തിന് ഇസ്രയേൽ കാത്തിരുന്നത്. അദ്ദേഹത്തിന്റെ നീക്കങ്ങളും യുഎസും ഇസ്രയേലും കർശനമായി നിരീക്ഷിച്ചു. ഖമനയി പങ്കെടുക്കുന്ന യോഗങ്ങൾ, ഓരോ ദിവസവും എവിടെയൊക്കെ എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയാണ് താമസിക്കുന്നത്, അവരുടെ ജോലി സമയം, ജോലിസ്ഥലത്തേക്ക് വരുന്ന വഴികൾ, ആരുടെ സുരക്ഷാ ചുമതലയാണ് ഇവർ വഹിക്കുന്നത്, അവരുടെ യാത്രകളുടെ ക്രമീകരണങ്ങൾ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശദമായ രേഖകളാക്കിയിരുന്നു.
What you should read next

  • ഇറാനിലെ ‘അദൃശ്യ വനിത’: ആരാണ് ഇന്റർനെറ്റ് തിരഞ്ഞ മൻസൂറ ഖോജസ്ത? ഖമനയിയുടെ കുടുംബത്തിന് എന്തു സംഭവിച്ചു? News +
      

         
    •   
         
    •   
        
       


ഖമനയിയുടെ ഓഫിസ് സമുച്ചയത്തിനു സമീപമുള്ള ഡസനിലധികം മൊബൈൽ ഫോൺ ടവറുകൾ ഹാക്ക് ചെയ്താണ് ഇസ്രയേൽ നിരീക്ഷണം നടത്തിയത്. ഫോണുകൾ തിരക്കിലാണെന്ന് കാണിക്കാനും ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാനും ഇതുവഴി സാധിച്ചു. ഇസ്രയേലിന്റെ അതിനൂതന സിഗ്നൽസ് ഇന്റലിജൻസ് യൂണിറ്റ് 8200 ശേഖരിച്ച ടെഹ്‍റാൻ നഗരത്തിന്റെ നിരവധി ചിത്രങ്ങൾ, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ചാരന്മാർ കൈമാറിക്കൊണ്ടിരുന്ന വിവരങ്ങൾ, സൈനിക രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങൾ എന്നിവയെല്ലാം ഇസ്രയേൽ ഉപയോഗിച്ചു. ഇത്തരം വിവരങ്ങൾ വിശകലനം ചെയ്യാൻ ഇസ്രയേൽ \“സോഷ്യൽ നെറ്റ്‌വർക്ക് അനാലിസിസ്\“ എന്ന ഗണിതശാസ്ത്ര രീതി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.  

രാജ്യത്തു നിഴഞ്ഞു കയറിയ മൊസാദ് ഏജന്റുമാരെ കണ്ടുപിടിക്കാൻ ഇറാൻ ഒരു സീക്രട്ട് സർവീസ് ടീമിനെ നിയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂണിലെ ഇസ്രയേൽ ആക്രമണത്തിനു ശേഷമാണ് ഈ സീക്രട്ട് സർവീസ് ടീമിന്റെ തലവൻ തന്നെ മൊസാദ് ഏജന്റായിരുന്നുവെന്ന് ഇറാന് ബോധ്യമായത്. കഴിഞ്ഞ ജൂണിൽ ഇറാന്റെ ഒരു ഡസനിലധികം ആണവ ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും മിനിറ്റുകൾക്കുള്ളിൽ വധിച്ചതിലൂടെ, മൊസാദും സിഐഎയും ഇറാൻ ഭരണകൂടത്തിന്റെ ഓരോ ചലനവും നിരീക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു.
What you should read next

  • IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World
      

         
    •   
         
    •   
        
       


‘ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു’ – എത്ര വിശദമായ തയാറെടുപ്പുകൾക്കു ശേഷമാണ് ഇസ്രയേൽ ആക്രമണം നടത്തിയത് എന്നത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലെ ഈ പരാമർശത്തിൽനിന്നു വ്യക്തമാണ്. ജൂൺ യുദ്ധത്തിലും ഇപ്പോഴും, ‘സ്പാരോ’ എന്നറിയപ്പെടുന്ന പ്രത്യേകതരം മിസൈൽ ഇസ്രയേൽ ഉപയോഗിച്ചതായും സൂചനകളുണ്ട്. 1,000 കിലോമീറ്ററിലധികം ദൂരത്തുനിന്ന്, ഒരു ഡൈനിങ് ടേബിളിന്റെ വലുപ്പം മാത്രമുള്ള ലക്ഷ്യത്തെപ്പോലും കൃത്യമായി ആക്രമിക്കാൻ കഴിവുള്ളതാണ് ഈ മിസൈൽ. ഇത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിക്കു പുറത്താണെന്നതാണ് മറ്റൊരു പ്രത്യേകത.  ADVERTISEMENT Go AD-FREE

ശനിയാഴ്ച രാവിലെ ഖമനയിയുടെ ഓഫിസിൽ പ്രതിവാര ഉന്നതതല അവലോകന യോഗം നടക്കുമെന്ന വിവരം ലഭിച്ചതോടെ, ഖമനയിക്കൊപ്പം ഇറാന്റെ ഉന്നത നേതൃനിരയെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഇസ്രയേലും യുഎസും തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. യുദ്ധം തുടങ്ങിയാൽ അതിശക്തമായ മിസൈൽ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ബങ്കറുകളിലേക്ക് ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വം മാറുമെന്നതിനാൽ അപ്പോൾ അവരെ വധിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഇസ്രയേലിനും യുഎസിനും ബോധ്യമുണ്ടായിരുന്നു.  

ഖമനയിയും ഉന്നതതല ഉദ്യോഗസ്ഥരും യോഗം ചേരുന്നതിനിടെ ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേലിൽനിന്നു കുതിച്ച യുദ്ധവിമാനങ്ങൾ കെട്ടിടത്തിലേക്ക് 30 ലേറെ മിസൈലുകൾ വർഷിച്ചു. ഖമനയിയെ കൂടാതെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പുർ, മിലിറ്ററി കൗൺസിൽ തലവൻ അഡ്മിറൽ അലി ഷംഖാനി തുടങ്ങിയവരും കൊല്ലപ്പെട്ടു. ‘ഞങ്ങളുടെ രഹസ്യാന്വേഷണ മികവിനെയും അതീവ സങ്കീർണമായ ട്രാക്കിങ് സംവിധാനങ്ങളെയും ഖമനയിക്ക് മറികടക്കാൻ കഴിഞ്ഞില്ല. ഖമനയിക്കോ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’ – എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് ആ തയാറെടുപ്പ് വ്യക്തമാക്കുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   വർഷങ്ങൾ നീണ്ട മുന്നൊരുക്കം; ഖമനയിയുടെ വിധി നിർണയിച്ചത് ചാരന്മാരും ട്രാഫിക് ക്യാമറകളും Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഇറാനിൽ 165 കുട്ടികൾക്ക് കൂട്ടസംസ്ക്കാരം; ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുന്നെന്ന് പാക്ക് പ്രസിഡന്റ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   2016ലും 2021ലും രണ്ടാം സ്ഥാനത്ത്; 2026ൽ കഥ മാറ്റിയെഴുതും: പാലക്കാട്ട് പിടിക്കാൻ ശേ‍ാഭാ സുരേന്ദ്രൻ Palakkad
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Years of Espionage and Surveillance Led to Khamenei\“s Assassination: Ayatollah Ali Khamenei\“s assassination was the result of years of meticulous planning and covert operations by Israel and the US, utilizing advanced surveillance and intelligence gathering techniques.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168733