ടെക്സസ്∙ ടെക്സസിലെ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും. ടെക്സസ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സവിത ഷൺമുഖസുന്ദരം ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവം ഭീകരാക്രമണമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി സംഭവത്തിന് ബന്ധമുള്ളതായി സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.
- യുഎസിൽ ഷോപ്പിങ്ങിനിടെ അമ്മയോട് ഇമിഗ്രേഷൻ അധികൃതർ മോശമായി പെരുമാറി: ആരോപണവുമായി ഇന്ത്യൻ വംശജ US News
- നാത്‌സികളെ വിറപ്പിച്ച ചാരവനിത: ടിപ്പു സുൽത്താന്റെ പിൻമുറക്കാരി, കോൺസൻട്രേഷൻ ക്യാംപിലൊടുങ്ങിയ ധീരത; നൂർ ഇനായത്ത് ഖാന്റെ ജീവിതം Europe News
മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദ പഠനം മേയിൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് സവിത കൊല്ലപ്പെട്ടത്. സംഭവത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.
മിടുക്കിയും കഠിനാധ്വാനിയുമായ വിദ്യാർഥിനിയായിരുന്നു സവിതയെന്ന് ടെക്സസ് സർവകലാശാല കമ്മ്യൂണിറ്റി അംഗങ്ങൾ വിശേഷിപ്പിച്ചു. ‘ഞങ്ങളുടെ സൂപ്പർസ്റ്റാർ വിദ്യാർഥിനികളിൽ ഒരാളെയാണ് നഷ്ടമായത്’ എന്ന് മക്കോംബ്സ് സ്കൂൾ ഓഫ് ബിസിനസിലെ അസിസ്റ്റന്റ് പ്രഫസർ റസ് ഫിന്നി എക്സിൽ കുറിച്ചു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംSavitha Shan എന്നLinkedIn അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE English Summary:
Was US Attack a Retaliation to Iran Conflict? Indian-Origin Student Among Dead |