search

കെ.കെ.ശൈലജ മത്സരിക്കും; പേരാവൂരിൽ സ്ഥാനാർഥി

Chikheang 3 hour(s) ago views 936
  



കണ്ണൂർ ∙ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും. ഇന്നു ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.  

രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവിസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ശൈലജയെ മൽസരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു, അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവു നൽകാമെന്ന തീരുമാനവുമുണ്ടായി. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചതായി വിവരമുണ്ടായിരുന്നു.

5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. 2016ൽ കൂത്തു പറമ്പിൽനിന്ന് 12,291 വോട്ടിനു വിജയിച്ചു. ജെഡിയുവിലെ കെ.പി.മോഹനനായിരുന്നു എതിരാളി. 2011ൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു പരാജയപ്പെട്ടു. 2006ൽ പേരാവൂരിൽ 9,099 വോട്ടിനു വിജയിച്ചു. കോണ്‍ഗ്രസിലെ എ.ഡി.മുസ്തഫയായിരുന്നു എതിരാളി.

2021ൽ മട്ടന്നൂരിലും. 2011ൽ ശൈലജയെ തോൽപിച്ച സണ്ണി ജോസഫിൽനിന്നു പേരാവൂർ തിരിച്ചുപിടിക്കാൻ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം 2016ലും 2021ലും പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു. ‌‌‌‌‌ ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   കെ.കെ.ശൈലജ മത്സരിക്കും; പേരാവൂരിൽ സ്ഥാനാർഥി Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   കോട്ടയത്ത് ബിജെപിയുടെ ലക്ഷ്യം കാഞ്ഞിരപ്പള്ളി മാത്രമല്ല; പൂഞ്ഞാറിലും പാലായിലും വളരാൻ വഴി തേടുന്നു Kottayam
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   IRAN-ISRAEL CONFLICT പശ്ചിമേഷ്യ സംഘർഷം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Assembly Election 2026: KK Shailaja will contest the upcoming Kerala elections from Peravoor, marking a significant shift from her long-held Mattannur constituency. This decision by the CPM Kannur District Secretariat comes amid internal discussions about her candidacy and the party\“s term norms.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168712