search

പുതിയ ഭീഷണിയുമായി ട്രംപ്; ‘ആക്രമണത്തിര വരുന്നതേയുള്ളൂ’, യുദ്ധം ഇറാന്റെ ഭരണകൂടത്തെ ‘മാറ്റാനല്ല’

LHC0088 3 hour(s) ago views 1031
  



വാഷിങ്ടൻ ∙ ഇറാനെതിരായ യുഎസ്– ഇസ്രയേൽ ആക്രമണം ‍രൂക്ഷമായി തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. ആയത്തുല്ല ഖമനയിയുടെ മരണത്തിനു ശേഷം ആരാണ് ഇറാന്റെ പുതിയ നേതാവെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. യുഎസ് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആക്രമണം നടത്തുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ALSO READ

  • Market Scan-Live ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market
      

         
    •   
         
    •   
        
       


‘ഞങ്ങൾ ഇതുവരെ അവർക്കെതിരെ കനത്ത ആക്രമണം തുടങ്ങിയിട്ടു പോലുമില്ല. വൻതിര വരാനിരിക്കുന്നതേയുള്ളൂ. ഇറാന് ഇപ്പോൾ ആരാണ് നേതൃത്വം നൽകുന്നതെന്ന് വ്യക്തമല്ല. ആരെയാണ് അവർ തിരഞ്ഞെടുക്കുകയെന്നും അറിയില്ല’– ട്രംപ് പറഞ്ഞു. ആക്രമണം വഴി ഇറാനിലെ ഭരണത്തെ അട്ടിമറിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ യുഎസ് സൈനിക ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായുള്ള വാർത്തയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

യുദ്ധം ഭരണകൂടത്തെ മാറ്റാനല്ല: യുഎസ്

വാഷിങ്ടൻ ∙ ഇറാനിൽ നടത്തുന്ന ആക്രമണം അവരുടെ മിസൈൽ, അണ്വായുധ ഭീഷണി ഇല്ലാതാക്കാനും നാവികസേനയെ തകർക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.  ADVERTISEMENT Go AD-FREE

‘ഇതു ഭരണമാറ്റത്തിനു വേണ്ടിയുള്ള യുദ്ധമല്ല. പക്ഷേ, ഭരണമാറ്റം ഉണ്ടാകുകയും അതു ലോകത്തിനു ഗുണകരമാകുകയും ചെയ്യും’– ഹെഗ്സെത് പറഞ്ഞു. ആക്രമണം തുടങ്ങിയശേഷം ഇതാദ്യമായാണ് ഭരണനേതൃത്വത്തിലെ ഉന്നതൻ മാധ്യമസമ്മേളനം നടത്തുന്നത്.  
ALSO READ

  • Live തിളച്ചുകയറി എണ്ണ; ‘തീ’പിടിച്ച് സ്വർണം, ഓഹരിക്കും രൂപയ്ക്കും വൻ വീഴ്ച, ‘പ്രതികാരം’ ചെയ്യുമെന്ന് ട്രംപ്, ഇനി ചർച്ചയില്ലെന്ന് ഇറാൻ Stock Market
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Will Trump unleash massive US strikes on Iran amid leadership chaos after Khamenei\“s death, as Hegseth eyes missile threats over regime change? Will the US-Israel military campaign lead to a permanent regime change in Iran?
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166525