search

മക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമക‍ളും മരിച്ചു

Chikheang 3 hour(s) ago views 993
  



മാന്നാർ (ആലപ്പുഴ) ∙ മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  
What you should read next

  • ‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക് Latest News
      

         
    •   
         
    •   
        
       


ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2– ാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരുന്ന വഴി മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷമാണ് മക്കൾക്കു വിഷം കലർത്തിയ ജൂസ് നൽകിയത്. മനോജും ജൂസ് കഴി‍ച്ചു. ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പിക്കളഞ്ഞു.  
What you should read next

  • മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       


മനോജും മൂത്തമകൾ ശിവനന്ദനയും അവശനിലയിലായതു കണ്ടു ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരിച്ചു. മനോജ് –ജ്യോതി ദമ്പതികൾക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീർത്തിയെന്ന മകൾ കൂടിയുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
JUST IN


  • 53 SECONDS AGO   മക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമക‍ളും മരിച്ചു Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   Market Scan-Live ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market
      

         
    •   
         
    •   
        
       

  • 19 MINUTES AGO   ‘അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു\“; അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്ക് Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Mannar Suicide: in Mannar, Kerala, where a father died by suicide after giving his two daughters poisoned juice. His 12-year-old daughter also passed away, while the younger daughter is hospitalized. Police are currently investigating the cause.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168697