search

അന്ന് ടെഹ്റാനിൽ ജനസാഗരം; മൃതദേഹം ഹെലികോപ്റ്ററിലെത്തിച്ചു, ഖമനയിയുടെ കബറടക്കം എങ്ങനെ?

Chikheang 3 hour(s) ago views 78
  

  



ടെഹ്റാൻ∙ ഇസ്രയേൽ– യുഎസ് സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ എപ്പോൾ നടത്തും എന്നതിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഇറാൻ ഭരണകൂടം പങ്കുവച്ചിട്ടില്ല. ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളം ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു. പലരും കണ്ണീരണിയുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഖമനയിയുടെ കബറടക്ക ദിവസം എന്നാണെന്നതിൽ വ്യക്തതയില്ലെങ്കിലും ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1989ൽ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ കബറടക്കത്തിന് ഒരുകോടി ആളുകളാണ് തടിച്ചു കൂടിയത്.
  
What you should read next

  • ഞായറാഴ്ച രാവിലെ 7.28ന് ഖമനയിയുടെ എക്സ് പോസ്റ്റ്; ഇതുവരെ വായിച്ചത് ഒരു കോടിയിലേറെ പേർ Latest News
      

         
    •   
         
    •   
        
       


∙ കബറടക്ക ചടങ്ങുകൾ എവിടെ?

ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാരായ വിശ്വാസികൾ കൂട്ടത്തോടെ ചടങ്ങിന് എത്തിച്ചേരുമെന്നാണ് ഭരണകൂടം കണക്കുകൂട്ടുന്നത്. ഇസ്‍ലാം മത വിശ്വാസപ്രകാരം നിർദേശിക്കപ്പെട്ട ചടങ്ങുകളാണ് ഉണ്ടാവുക. പരമോന്നത നേതാവിന്റെ കബറടക്കത്തിന് അതിനപ്പുറം പ്രത്യേക മാർഗനിർദേശങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.   ഖമനയിയുടെ മരണവാർത്ത അറിഞ്ഞ് ടെഹ്റാനിൽ തടിച്ചു കൂടിയവർ. (Photo by ATTA KENARE / AFP)

മതാചാരപ്രകാരം മരണപ്പെട്ടയാളുടെ മൃതദേഹം കുളിപ്പിക്കുകയാണ് ആദ്യത്തെ ചടങ്ങ്. മരണപ്പെട്ടയാളുടെ കുടുംബത്തിലെ വ്യക്തികളോ അല്ലെങ്കിൽ അതിനായി ചുമതലപ്പെടുത്തിയ മറ്റാരെങ്കിലുമോ മൃതദേഹം കുളിപ്പിക്കും. തുടർന്ന് മൃതദേഹം  വെളുത്ത തുണിയിൽ പൊതിയും. പിന്നാലെ ശവസംസ്കാര പ്രാർഥന (മയ്യിത്ത് നമസ്കാരം) നിർവഹിക്കും. ഖമനയിയുടെ മയ്യിത്ത് നമസ്കാരത്തിന് ആരായിരിക്കും നേതൃത്വം നൽകുക എന്നതും ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാനിലോ മഷ്ഹാദിലോ ആയിരിക്കും ചടങ്ങുകളെന്നാണ് സൂചന. ആയത്തുല്ല റൂഹുല്ല ഖുമനൈയിയുടെ കബറടക്കം ടെഹ്റാനിലാണ് നടന്നത്.

∙ അന്നെത്തിയത് കോടിക്കണക്കിനാളുകൾ

ഇറാന്റെ ആധുനിക ചരിത്രത്തിൽ ഏറ്റവും വലിയ കബറടക്ക ചടങ്ങായിരുന്നു ആയത്തുല്ല റൂഹുല്ല ഖുമൈനിയുടേത്. ഇറാനിലെ അന്നത്തെ ജനസംഖ്യയുടെ ആറിലൊന്നുപേര്‍ ചടങ്ങുകൾക്കെത്തിയിരുന്നു. ഒരുകോടി ആളുകൾ അന്ന് കബറടക്ക ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിന് ജനക്കൂട്ടം ഉണ്ടായതോടെ അന്ന് ഹെലികോപ്റ്ററിലാണ് മൃതദേഹം കൊണ്ടുപോയത്. രാഷ്ട്രീയ മത രംഗത്തെ പലരും ചടങ്ങിനെത്തിയിരുന്നു. 1989ലായിരുന്നു ചടങ്ങുകൾ. ADVERTISEMENT Go AD-FREE

1989 ജൂൺ 5നാണ് കബറടക്ക ചടങ്ങുകൾ തുടങ്ങിയത്. ആദ്യം മൃതദേഹം മുസല്ലയിലേക്കാണ് കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം രാവിലെ വരെ അവിടെ പൊതുദർശനം നടത്തി. ശേഷം അവിടെവച്ച് അന്ത്യ പ്രാര്‍ഥനകൾ നടത്തി. 20 മിനിറ്റാണ് പ്രാർഥനകൾ നീണ്ടത്. വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും ജനത്തിരക്ക് കാരണം ഹെലികോപ്റ്റർ മാർഗമാണ് മൃതദേഹം ടെഹ്റാനിലേക്ക് മാറ്റിയത്. അന്ന് തിക്കിലും തിരക്കിലും പെട്ട് 8 പേർ മരിച്ചിരുന്നു. 1992ലാണ് ഖുമൈനിയുടെ ശവകുടീര നിർമാണം പൂർത്തിയായത്.
JUST IN


  • 1 MINUTE AGO   അന്ന് ടെഹ്റാനിൽ ജനസാഗരം; മൃതദേഹം ഹെലികോപ്റ്ററിലെത്തിച്ചു, ഖമനയിയുടെ കബറടക്കം എങ്ങനെ? Latest News
      

         
    •   
         
    •   
        
       

  • 1 HOUR 14 MINUTES AGO   ഐഫോൺ 17ഇ വിപണിയിൽ: കുറഞ്ഞ വിലയിൽ കരുത്തൻ എ 19 ചിപ്പും പുത്തൻ ഫീച്ചറുകളും; അറിയേണ്ടതെല്ലാം Technology
      

         
    •   
         
    •   
        
       

  • 1 HOUR 28 MINUTES AGO   ‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ayatollah Ali Khamenei Funeral Updates : Iran prepares for a massive funeral, drawing comparisons to the millions who attended Khomeini\“s burial in 1989. Learn about the planned Islamic rituals, potential locations like Tehran or Mashhad, and the nation\“s 40-day mourning period.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168661