search

ലൈംഗികാതിക്രമം നടത്തി വിഡിയോ ചിത്രീകരിച്ചു; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 1 വർഷം

LHC0088 Yesterday 21:06 views 379
  



കോഴിക്കോട്∙ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പാറക്കപറമ്പത്ത് വീട്ടില്‍ തുഫൈൽ(22) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2024 നവംബറിൽ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല വിഡിയോ അയച്ചു. തുടർന്ന് പ്രതിയുടെ മാവൂർ കല്പള്ളിയിലുള്ള വീട്ടിൽ വച്ച് ഗുരുതരമായ  ലൈംഗികാതിക്രമം നടത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബർ വരെ പല തവണ ബലാത്സംഗം ചെയ്തു.  

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ പ്രതിയെ മാവൂര്‍ പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ്, എസ്​സിപിഒമാരായ ഷിബു, ജിനചന്ദ്രന്‍, ബിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. English Summary:
Arrest has been made in the case of a minor girl who was sexually assaulted and blackmailed for over a year. Mavoor police took 22-year-old Tufail into custody after the victim filed a complaint, leading to his appearance in court.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166374