search

റിയാസും ശിവൻകുട്ടിയും വീണാ ജോർജും തുടരും; മുകേഷിനെ ‘വെട്ടി’, ഐസക്കും ഇ.പിയും ഇല്ല

Chikheang 3 hour(s) ago views 880
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സിപിഎം നേതൃത്വം ഇന്നു കടക്കും. ജില്ലകളിൽനിന്നുള്ള പേരുകൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിറ്റിങ് എംഎൽഎമാർക്ക് മേൽക്കൈയുള്ള പട്ടികയാണ് ജില്ലകളിൽനിന്നു വന്നിരിക്കുന്നത്. 2 ടേം വ്യവസ്ഥ പൂർണമായും ഒഴിവാക്കിയിട്ടില്ല എന്നതിനാൽ അത് അതേപടി അംഗീകരിക്കണമെന്നില്ല. സംസ്ഥാന നേതൃത്വം നേരിട്ടു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം.
  
What you should read next

  • ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News
      

         
    •   
         
    •   
        
       


സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒട്ടേറെ പ്രമുഖർ ജില്ലാ പട്ടികയിലുണ്ട്. എല്ലാവർക്കും മത്സരിക്കാൻ അനുവാദം ലഭിക്കണമെന്നില്ല. അതേസമയം തോമസ് ഐസക്കും ഇ.പി.ജയരാജനും അടക്കമുള്ള ചിലർ ജില്ലാ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുമില്ല. പട്ടികയിലുള്ള ജില്ലാ സെക്രട്ടറിമാർക്കു മത്സരിക്കാൻ അനുവാദം നൽകുമോ എന്നതും കണ്ടറിയണം.

തിരുവനന്തപുരം

10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. ജില്ലാ സെക്രട്ടറിയായ വി.ജോയിയും ഇതിൽപെടും. അദ്ദേഹത്തിന് അനുമതി നൽകിയാൽ പകരം പുതിയ ജില്ലാ സെക്രട്ടറി വരും. മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര) എന്നിവര്‍ പട്ടികയിലുണ്ട്.

കൊല്ലം

നടൻ എം.മുകേഷിനെ ജില്ലാ സെക്രട്ടേറിയറ്റ് വെട്ടി. പകരം എസ്.ജയമോഹന്റെ പേര്. കുണ്ടറയിൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ ജെ.മേഴ്സിക്കുട്ടിയമ്മ പട്ടികയിൽ ഇല്ല. മന്ത്രി കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ സജികുമാർ (കുണ്ടറ).
What you should read next

  • സിപിഎമ്മിൽ ടേമിനും ‘ടേം’: ഉറച്ച സീറ്റിൽ ബാധകം; അല്ലാത്തിടത്ത് സിറ്റിങ് എംഎൽഎ Latest News
      

         
    •   
         
    •   
        
       


പത്തനംതിട്ട

2 ടേം പൂർത്തിയാക്കിയെങ്കിലും മന്ത്രി വീണാ ജോർജിന്റെ പേരുതന്നെയാണ് ആറന്മുളയിൽ. കെ.യു.ജെനീഷ് കുമാർ (കോന്നി). ഇരുവരും സിറ്റിങ് എംഎൽഎമാർ. ADVERTISEMENT Go AD-FREE

ഇടുക്കി

ഉടുമ്പൻചോലയിൽ എം.എം.മണിക്കൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.കെ.ജയചന്ദ്രനും പരിഗണനയിൽ. എ.രാജ (ദേവികുളം)  

കോട്ടയം

പാർട്ടിക്ക് അങ്ങോട്ട് കത്ത് നൽകി നേതൃനിരയിൽ നിന്ന് ഒഴിവായി നിൽക്കുന്ന കെ.സുരേഷ് കുറുപ്പിന്റെ പേര് കോട്ടയം മണ്ഡലത്തിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിത നീക്കം. കെ.അനിൽകുമാർ, പി.കെ.ഹരികുമാർ, കെ.സുരേഷ് കുറുപ്പ് (കോട്ടയം), റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, സുഭാഷ് പി.വർഗീസ് (പുതുപ്പള്ളി), മന്ത്രി വി.എൻ. വാസവൻ (ഏറ്റുമാനൂർ)

ആലപ്പുഴ

ജില്ലാ സെക്രട്ടറി ആർ.നാസർ 2 മണ്ഡലങ്ങളിലെ പട്ടികയിലുണ്ട്. ജി.സുധാകരന്റെ പേര് ജില്ലയിലെ ചർച്ചകളിൽ ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. ആർ.നാസർ, ദലീമ ജോജോ (അരൂർ), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), എം.എസ്.അരുൺകുമാർ (മാവേലിക്കര), മന്ത്രി സജി ചെറിയാൻ (ചെങ്ങന്നൂർ), ആർ.നാസർ, യു.പ്രതിഭ (കായംകുളം)
What you should read next

  • സൂപ്പർ 8 പോരാട്ടം പോലെ തിരുവനന്തപുരം ജില്ലയിലെ 3 മണ്ഡലങ്ങൾ; മുന്നണികൾ രംഗത്തിറക്കുന്നത് ആരെ? Thiruvananthapuram
      

         
    •   
         
    •   
        
       


എറണാകുളം

ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടിയ തൃക്കാക്കരയിലെ പട്ടിക സംബന്ധിച്ച് ധാരണയായിട്ടില്ല. മുൻമേയർ എം.അനിൽകുമാർ രണ്ടിടത്ത് പരിഗണനയിൽ. മന്ത്രി പി.രാജീവ് (കളമശേരി), കെ.ജെ.മാക്സി (കൊച്ചി ), കെ.എൻ.ഉണ്ണിക്കൃഷ്ണൻ (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി.ശ്രീനിജിൻ (കുന്നത്തുനാട്), എം.അനിൽകുമാർ, എം.സ്വരാജ്, കെ.എസ്.അരുൺകുമാർ (തൃപ്പൂണിത്തുറ), എം.അനിൽകുമാർ (എറണാകുളം), എ.കെ.നസീർ (ആലുവ)

തൃശൂർ

മന്ത്രി എ.സി.മൊയ്തീനും ടേം വ്യവസ്ഥ പിന്നിട്ട മുരളി പെരുന്നെല്ലിയും മാറി നിൽക്കാനാണ് സാധ്യത. മറ്റുള്ള സിറ്റിങ് എംഎൽഎമാരെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്.  മന്ത്രി ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ.രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര), എൻ.കെ.അക്ബർ (ഗുരുവായൂർ). ADVERTISEMENT Go AD-FREE

പാലക്കാട്

സിറ്റിങ് എംഎൽഎമാർക്കെല്ലാം വീണ്ടും അവസരം നൽകാൻ ജില്ലയിൽ നിന്ന് നിർദേശം. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ വരുമോ എന്ന് സംസ്ഥാന നേതൃത്വത്തിലെ ചർച്ചകൾ വ്യക്തമാക്കും. മന്ത്രി എം.ബി.രാജേഷ് (തൃത്താല), പി.മമ്മിക്കുട്ടി (ഷൊർണൂർ), കെ.പ്രേംകുമാർ (ഒറ്റപ്പാലം), കെ.ശാന്തകുമാരി (കൊങ്ങാട്), എ.പ്രഭാകരൻ (മലമ്പുഴ), പി.പി.സുമോദ് (തരൂർ), ഡോ.പി.സരിൻ (പാലക്കാട്), കെ. പ്രേമൻ (നെന്മാറ), വി.പെ‍ാന്നുക്കുട്ടൻ (ആലത്തൂർ).

മലപ്പുറം

മലപ്പുറത്തെ സ്വതന്ത്ര പരീക്ഷണം തുടരുമെന്ന സൂചനയാണുള്ളത്. കെ.ടി.ജലീൽ ഒഴിയാനുള്ള താൽപര്യം പ്രകടിപ്പിച്ചതിനാൽ ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി വി.അബ്ദുറഹിമാൻ (താനൂർ), വി.പി.സാനു (തവനൂർ), പി.നന്ദകുമാർ, എം.സ്വരാജ്, ടി.എം.സിദ്ദിഖ് (പൊന്നാനി), എം.തോമസ് മാത്യു–സ്വത, ഷെറോണ റോയ്, പി.ഷബീർ (നിലമ്പൂർ), സബാഹ് കുണ്ടുപുഴക്കൽ– സ്വത (വേങ്ങര). പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, വണ്ടൂർ എന്നിവിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചേക്കും.
What you should read next

  • ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ് Latest News
      

         
    •   
         
    •   
        
       


വയനാട്

മന്ത്രി ഒ.ആർ.കേളു (മാനന്തവാടി), എം.എസ്.വിശ്വനാഥൻ (സുൽത്താൻ ബത്തേരി)

കോഴിക്കോട്

അന്തരിച്ച എംഎൽഎ കാനത്തിൽ ജമീല ജയിച്ച കൊയിലാണ്ടി ഒഴികെ ബാക്കി സീറ്റുകളിൽ സിറ്റിങ് എംഎൽഎമാരെ തന്നെയാണ് നിർദേശിച്ചിരിക്കുന്നത്. പേരാമ്പ്ര സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടു കൊടുക്കുകയാണെങ്കിൽ ടി.പി.രാമകൃഷ്ണൻ മത്സരരംഗത്തുണ്ടാകില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.ദാസൻ (കൊയിലാണ്ടി), കെ.പി.കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം.സച്ചിൻദേവ് (ബാലുശ്ശേരി).

കണ്ണൂർ

കെ.കെ.ശൈലജയെയും സ്പീക്കർ എ.എൻ.ഷംസീറിനെയും (തലശ്ശേരി) ഒഴിവാക്കിയുള്ള ജില്ലാ പട്ടിക ഇതിനകം വാർത്തകളിൽ. മുഖ്യമന്ത്രി പിണറായി വിജയൻ (ധർമടം), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ), എം.വിജിൻ (കല്യാശേരി), കെ.വി.സുമേഷ് (അഴീക്കോട്), എൻ.സുകന്യ, പി.കെ.ശ്യാമള (തളിപ്പറമ്പ്), എം.വി.ജയരാജൻ, കാരായി രാജൻ (തലശ്ശേരി), പി.പുരുഷോത്തമൻ, വി.കെ.സനോജ് (മട്ടന്നൂർ), കെ.വി.സക്കീർ ഹുസൈൻ (പേരാവൂർ). ADVERTISEMENT GO AD-FREE

കാസർകോട്

ജില്ലാ സെക്രട്ടറി കൂടിയായ സിറ്റിങ് എംഎൽഎ എം.വി.രാജഗോപാലനെ (തൃക്കരിപ്പൂർ) ഒഴിവാക്കി. ഐഎൻഎലുമായി ചർച്ചകൾ നടക്കുന്നതിനാൽ മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല. സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി.മുസ്തഫ (തൃക്കരിപ്പൂർ).
LIVE UPDATES

SHOW MORE

JUST IN


  • 1 MINUTE AGO   റിയാസും ശിവൻകുട്ടിയും വീണാ ജോർജും തുടരും; മുകേഷിനെ ‘വെട്ടി’, ഐസക്കും ഇ.പിയും ഇല്ല Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   LIVE ഇറാന്‍റെ നിലപാടിൽ ട്രംപിന് അതൃപ്തി, \“കടുത്ത തീരുമാനം\“ വരുമെന്ന് മുന്നറിയിപ്പ്, പിടിവിട്ട് ക്രൂഡും സ്വർണവും; ജിഡിപി കണക്കിൽ ആശ്വാസം Stock Market
      

         
    •   
         
    •   
        
       

  • 1 HOUR 12 MINUTES AGO   20 മിനിറ്റിൽ ചെന്നൈ നഗരം മറികടക്കാം; 2,100 കോടി ചെലവിൽ 15 കിലോമീറ്റർ മേൽപാത Chennai News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM Candidate List for Assembly Polls: CPM\“s candidate selection for the Kerala Assembly elections is underway, with district lists proposing most sitting MLAs, though some prominent figures like Mukesh may be dropped. The state leadership will make the final decision after considering the two-term rule and other internal reports.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168478