search

‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത

cy520520 Yesterday 22:06 views 250
  



വിവാഹമോചനം ആവശ്യപ്പെട്ട് തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ്‍യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. വിജയ്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം തേടിയിരിക്കുന്നത്. 2021 മുതൽ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടർന്നെന്നുമാണു വിവാഹ മോചന ഹർജിയിൽ പറയുന്നത്. വിജയ്‍യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‍യെ വിവാഹം കഴിക്കുന്നത്.  
What you should read next

  • വിവാഹമോചനം വേണമെന്നു നടൻ വിജയ്‌യുടെ ഭാര്യ; കോടതിയെ സമീപിച്ചു Latest News
      

         
    •   
         
    •   
        
       


∙ആരാണ് സംഗീത?

ലണ്ടൻ ആസ്ഥാനമായുള്ള വ്യവസായി സ്വർണലിംഗത്തിന്റെ മകളാണ് സംഗീത. ശ്രീലങ്കൻ തമിഴ് വംശജയാണ്. 1996ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന ചിത്രം കണ്ട ശേഷമാണ് വിജയ്‍യോടു സംഗീതയ്ക്ക് ആരാധന തോന്നുന്നത്. വിജയ്‍യെ കാണുന്നതിനായി മാത്രം സംഗീത ലണ്ടനിൽ നിന്ന് ചെന്നൈയിലേക്ക് അക്കാലത്ത് എത്തിയിരുന്നു. ലണ്ടൻ സർവകലാശാലയിൽ പഠിക്കുന്ന കാലത്തു വിജയ്ക്ക് സംഗീത നിരവധി കത്തുകൾ എഴുതുമായിരുന്നു. സൗഹൃദം പ്രണയമായി മാറുകയും 1999 ഓഗസ്റ്റ് 25ന് ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
What you should read next

  • ‘നടിയുമായി വിവാഹേതരബന്ധം, കണ്ടുപിടിച്ചിട്ടും തുടർന്നു’; വിജയ്‌യ്‌ക്കെതിരെ സംഗീതയുടെ ഗുരുതര ആരോപണം Movie News
      

         
    •   
         
    •   
        
       


∙മക്കൾ ADVERTISEMENT Go AD-FREE

വിജയ്ക്കും സംഗീതയ്ക്കും രണ്ട് മക്കളാണുള്ളത്. മകൻ ജെയ്സൺ സഞ്ജയ്, മകൾ ദിവ്യ സാഷ. സംഗീതയും മക്കളും മാധ്യമശ്രദ്ധയിൽനിന്ന് അകലം പാലിച്ചിരുന്നു. 2009ൽ പുറത്തിറങ്ങിയ ‘വേട്ടൈക്കാരൻ’ എന്ന സിനിമയിൽ ജെയ്സൺ സഞ്ജയ് വിജയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ‘തെരി’ എന്ന ചിത്രത്തിൽ മകളും അഭിനയിച്ചു. സന്ദീപ് കിഷൻ നായകനാവുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ ജെയ്സൺ സംവിധായകനായി അരങ്ങേറ്റം കുറിക്കും. ദിവ്യ ഒരു ബാഡ്മിന്റൺ കളിക്കാരിയാണെന്നും റിപ്പോർട്ടുകളുണ്ട്.

∙താമസം വേർപിരിഞ്ഞ് ADVERTISEMENT Go AD-FREE

2021 മുതൽ ഒരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും തുടർന്നെന്നുമാണ് ഹർജിയിലെ ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഇതോടെ താൻ മാനസികമായി തകർന്നെന്ന് 48 വയസ്സുകാരിയായ സംഗീത പറയുന്നു. 5 വർഷത്തിലേറെയായി വേർപിരിഞ്ഞാണു ജീവിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കൾക്കും അപമാനകരമാണെന്നും പരാതിയിലുണ്ട്. ഒത്തുതീർപ്പു ശ്രമം പരാജയപ്പെട്ടതിൽ വിവാഹമോചനം വേണമെന്നാണ് ആവശ്യം.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @FilmyPediaoffl എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT GO AD-FREE
JUST IN


  • 1 MINUTE AGO   ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   \“നോമ്പ് കാലമാണെങ്കിലും പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണം\“: പാളയം ഇമാം Thiruvananthapuram
      

         
    •   
         
    •   
        
       

  • 43 MINUTES AGO   അർധ സെഞ്ചറിയില്ലായിരിക്കാം, സഞ്ജു നൽകിയ തുടക്കം ഗംഭീരം, സിക്സുകൾ കണ്ടു ഞെട്ടി ഗാവസ്കർ Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Tamil actor Vijay and his wife Sangeetha have reportedly filed for divorce, shocking fans and the Tamil film industry. The divorce petition cites an alleged extramarital affair by Vijay with an actress since 2021.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163933