search

‘സുരേഷ് ഗോപിയുടെ ‘മറ്റേ മോൻ’ പരാമർശം എന്നെക്കുറിച്ചാകാം; കുറെക്കാലമായി എയിംസിന്റെ പേരിൽ പറ്റിക്കുന്നു’

LHC0088 3 hour(s) ago views 424
  



തിരുവനന്തപുരം∙ എയിംസ് കേരളത്തില്‍ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. \“കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..\“ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എയിംസ് വരില്ലെന്ന് താന്‍ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്ന് ഗണേഷ് കുമാര്‍ മനോരമ ന്യൂസിന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയായ \“മന്ത്രിക്കെത്ര മാര്‍ക്കി\“ല്‍ പറഞ്ഞു.
  
What you should read next

  • സിപിഎമ്മിൽ ടേമിനും ‘ടേം’: ഉറച്ച സീറ്റിൽ ബാധകം; അല്ലാത്തിടത്ത് സിറ്റിങ് എംഎൽഎ Latest News
      

         
    •   
         
    •   
        
       


‘‘ എന്നെക്കുറിച്ചാകാം പറഞ്ഞത്. തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ‍ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. അതിനു മറുപടി ഞാനല്ല പറഞ്ഞത്... ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ താന്‍ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. അവസാനകാലം വരെ ഉമ്മന്‍ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
What you should read next

  • ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ് Latest News
      

         
    •   
         
    •   
        
       


തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച \“വികസനം തൃപ്പൂണിത്തുറയ്ക്കായി\“ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്ഗോപി ‘മറ്റേ മോന്‍’ പരാമര്‍ശം നടത്തിയത്. വിവാദമായതോടെ, ആളുകള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാതിരുന്നത് കൊണ്ടാണ് ആ സമയത്ത് അങ്ങനെ പറഞ്ഞതെന്നായിരുന്നു ന്യായീകരണം. ADVERTISEMENT Go AD-FREE
JUST IN


  • 17 SECONDS AGO   ‘സുരേഷ് ഗോപിയുടെ ‘മറ്റേ മോൻ’ പരാമർശം എന്നെക്കുറിച്ചാകാം; കുറെക്കാലമായി എയിംസിന്റെ പേരിൽ പറ്റിക്കുന്നു’ Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   തിരഞ്ഞെടുപ്പ് പ്രചാരണമല്ല, ഡേറ്റ ചോർന്നില്ല; വാട്സാപ്പ് സന്ദേശത്തില്‍ സർക്കാർ സത്യവാങ്മൂലം Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   സാമ്പത്തിക പ്രതിസന്ധിക്കിടെ അഫ്‍ഗാൻ യുദ്ധവും; പാക്കിസ്ഥാൻ ഓഹരി വിപണിയിൽ \“ചോരപ്പുഴ\“ Stock Market
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ganesh Kumar Hits Back: Suresh Gopi\“s controversial remark about AIIMS in Kerala was likely directed at him, suggests Minister K.B. Ganesh Kumar. The minister stated that his claim about AIIMS not coming to Kerala was proven right, and the “matte mon“ comment was a reaction to his earlier statement.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166274