തിരുവനന്തപുരം ∙ നിയമസഭാ സ്ഥാനാർഥിത്വത്തിനുള്ള ടേം വ്യവസ്ഥ സിപിഎം ഉപേക്ഷിച്ചിട്ടില്ല; പക്ഷേ, നിർബന്ധവുമല്ല. അതായത് സംസ്ഥാന നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. തുടർച്ചയായി 2 തവണ മത്സരിച്ചവർക്കു മൂന്നാമൂഴം നൽകേണ്ടെന്ന വ്യവസ്ഥ പൂർണമായും വേണ്ടെന്നുവച്ചിട്ടില്ലെന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുത്തു നേതാക്കൾ വ്യക്തമാക്കി. സിറ്റിങ് എംഎൽഎയെത്തന്നെ നിർത്താതെ മണ്ഡലം പിടിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ പകരമാരെന്ന നിർദേശം കൈമാറാം. മറ്റൊരാൾക്ക് അതിനു കഴിയില്ലെന്നാണു വിലയിരുത്തലെങ്കിൽ സിറ്റിങ് എംഎൽഎക്ക് ഇളവു നൽകി മത്സരിപ്പിക്കാനുള്ള ശുപാർശ നൽകണം – ഇതാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വ്യവസ്ഥ.
What you should read next
- ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ് Latest News
ഉറച്ച സീറ്റെന്നോ ശക്തികേന്ദ്രമെന്നോ പാർട്ടി വിലയിരുത്തുന്ന മണ്ഡലങ്ങളിൽ ടേം വ്യവസ്ഥ ബാധകമാകുമെന്നാണു വ്യക്തമാകുന്നത്. തുടർച്ചയായി 2 തവണ മത്സരിച്ച കെ.കെ.ശൈലജയും (മട്ടന്നൂർ) സ്പീക്കർ എ.എൻ.ഷംസീറും (തലശ്ശേരി) കണ്ണൂരിൽനിന്നുള്ള പട്ടികയിൽ ഉൾപ്പെടാത്തത് ഇതിന്റെ സൂചനയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ശൈലജയുടെ കാര്യം ആ തലത്തിലാകും തീരുമാനിക്കുക എന്നതിനാൽ കണ്ണൂരിൽനിന്നുള്ള നിർദേശം അന്തിമമല്ല. ഷംസീറിന്റെ കാര്യത്തിലും ഒടുവിൽ അനുകൂല തീരുമാനം വരാനുള്ള സാധ്യത തള്ളാനാകില്ല. രണ്ടു പേർക്കും പകരക്കാരെ നിർദേശിച്ച ജില്ലാ സെക്രട്ടേറിയറ്റ് ഇവരെപോലെത്തന്നെ 2 ടേം പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയില്ല.
ജില്ലകളിൽനിന്നുള്ള നിർദേശങ്ങൾ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. 140 മണ്ഡലങ്ങൾ സംബന്ധിച്ചും നേതൃത്വം വിവരങ്ങൾ നേരത്തേ സമാഹരിച്ചിട്ടുണ്ട്. സമാന്തരമായി മുഖ്യമന്ത്രിയും വിവരശേഖരണം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎമാരെ ജില്ലാ നേതൃത്വങ്ങൾ നിർദേശിച്ചെന്നു കരുതി അവർക്കു സീറ്റ് ഉറപ്പായിട്ടില്ലെന്നു നേതാക്കൾ പറയുന്നു.
What you should read next
- വനിതാ മന്ത്രിമാർക്കു മാത്രം സീറ്റ്; ശൈലജയ്ക്കും പ്രതിഭയ്ക്കും സീറ്റില്ല; സാധ്യതാ ലിസ്റ്റിൽ ഗോവിന്ദന്റെ പത്നി, സുജാത, ആര്യ Latest News
ജില്ലകൾ നൽകിയ പട്ടിക പരിശോധിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിജയസാധ്യത കണക്കിലെടുത്തുള്ള മാറ്റങ്ങൾ നിർദേശിക്കും. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ നേതൃയോഗങ്ങൾ വീണ്ടും ചേർന്ന് പട്ടിക കൈമാറും. തുടർന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലാകും അന്തിമ തീരുമാനം. അതിനു മുൻപ് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണം. ADVERTISEMENT Go AD-FREE
JUST IN
-
24 MINUTES AGO കോച്ച് റസ്റ്ററന്റിന് ട്രാക്കൊരുങ്ങി; കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് പയ്യന്നൂരിൽ Kannur
-
34 MINUTES AGO LIVE സ്വർണവില വീണ്ടും കൂടി, പുതിയ കയറ്റത്തിനുള്ള ഒരുക്കമോ? ഇക്കൊല്ലം 22 ശതമാനം വില വർധിക്കുമെന്ന് പ്രവചനം Commodity
-
53 MINUTES AGO കേരളത്തിലെ നല്ല ചികിത്സയും കുറഞ്ഞ നിരക്കും മാതൃക: ചികിത്സയ്ക്ക് ‘മികച്ച മാർക്കിട്ട്’ റഷ്യൻ യുവതി Kannur
VIEW MORE
English Summary:
CPI(M) Term Limit Rule: CPI(M) term limit rule for MLA candidates is being applied selectively, with the final decision resting with the state leadership based on winnability. The policy will likely be enforced in the party\“s safe seats, while exemptions may be granted for sitting MLAs in other constituencies. |