search

‘കുളത്തിലേക്ക് പോയി...’: യുഎസിനെ നടുക്കിയ ഇന്ത്യൻ ഡോക്ടർ; എമർജൻസി കോളിൽ പുറത്ത് വന്ന രഹസ്യം

deltin33 3 hour(s) ago views 525
  

    



ഓക്‌ലഹോമ∙ ‘ഞങ്ങൾ ഉറങ്ങുകയായിരുന്നു. അതിനിടെ ഞാൻ എന്തോ ശബ്ദം കേട്ടു. ഉടൻ തന്നെ ശബ്ദം കേട്ട് അടുത്തേക്ക്, അതായത് നീന്തൽകുളത്തിലേക്ക് പോയി. അവിടെ എന്റെ മകളെ നീന്തൽകുളത്തിൽ കണ്ടു. കുട്ടിയെ രക്ഷിക്കാനായി ഞാൻ ശ്രമിച്ചു. എനിക്ക് നീന്തൽ അറിയില്ലാത്തതിനാൽ കുളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. അവൾ കുളത്തിന്റെ അടിത്തട്ടിലേക്ക് പോയി’ – അമേരിക്കയിൽ എമർജൻസി വിഭാഗത്തിലേക്ക് വന്ന ഇന്ത്യൻ വംശജയായ ശിശുരോഗവിദഗ്ധയുടെ ഫോൺ കോളാണിത്.

  • \“അടുത്ത ആഴ്ച ദുബായിലെത്തിയില്ലെങ്കിൽ ജോലിയും പോകും\“; ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മലയാളി യുവാവിന്റെ വിദേശയാത്ര മുടങ്ങിയത് രണ്ടുവട്ടം Gulf News
      

         
    •   
         
    •   
        
       
  • \“മകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, വലിയ തുക വാങ്ങിയെടുക്കുക ലക്ഷ്യം; രക്ഷിക്കണം...\“: കുവൈത്തിൽ കാണാതായ മലയാളി യുവാവ് രഹസ്യ കസ്റ്റഡിയിലോ? Gulf News
      

         
    •   
         
    •   
        
       


കോളിനെ തുടർന്ന് ഫ്ലോറിഡയിലെ താമസസ്ഥലത്ത് എത്തിയ എമർജൻസി സംഘം കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാലുവയസ്സുകാരി മരണത്തിന് കീഴടങ്ങിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുഎസിനെ നടുക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടി മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരകൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത്. കഴിഞ്ഞ വർഷം ജൂൺ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഓക്‌ലഹോമയിൽ നിന്ന് ഫ്ലോറിഡിലേക്ക് മകളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ശിശുരോഗവിദഗ്ധയായ ഡോ. നീന ഗുപ്ത. എൽ പോർട്ടലിലെ വാടക കെട്ടിടത്തിൽ നാലുവയസ്സുകാരിയായ മകൾ ആരിയ തലാത്തിയുമായി അൽപദിവസത്തേക്കുള്ള താമസത്തിനാണ് ഡോ. നീന ഗുപ്ത എത്തിയതെന്നാണ് എല്ലാവരും കരുതിയത്.  

എന്നാൽ ഉറക്കത്തിനിടെ മകൾ എഴുന്നേറ്റ് നീന്തൽകുളത്തിലേക്ക് പോയെന്നും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമുള്ള ഡോ. നീന ഗുപ്തയുടെ ഫോൺ കോളിലെ വിവരങ്ങൾ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ചേർന്ന് പോയില്ല. പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിലോ വയറിലോ വെള്ളം കണ്ടെത്തിയില്ല. കുട്ടിയുടെ മുഖത്ത് വായ്ക്കുള്ളിൽ മുറിവുകളും കവിളുകളുടെ ഉള്ളിൽ ചതവുകളും മെഡിക്കൽ എക്സാമിനർമാർ കണ്ടെത്തി. ഇതോടെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം നീന്തൽകുളത്തിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് നിഗമനത്തിലെത്തി. തുടർന്ന് നീന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ADVERTISEMENT Go AD-FREE

മുൻ ഭർത്താവ് ഡോ. സൗരഭ് തലാത്തിയുമായി ഡോ. നീന ഗുപ്ത മകളുടെ കസ്റ്റഡിക്കായി കേസ് നടത്തിയിരുന്നു. ഈ കേസ് പരാജയപ്പെടുമെന്ന ഭീതിയാണ് കുട്ടിയെ കൊല്ലാൻ കാരണമെന്ന് ആരോപണമുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.  

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം TrueCrimeUpdat എന്ന എക്സ് അക്കൗണ്ടിൽ നിന്ന്) ADVERTISEMENT Go AD-FREE English Summary:
Tragic child death case in Oklahoma where a four-year-old girl was found unresponsive in a swimming pool. Initial reports suggested drowning, but the post-mortem revealed signs of suffocation, leading to the arrest of her pediatrician mother.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477268