search

‘നേടാം ഒരു പവൻ’; മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണം സമ്മാനം

deltin33 7 hour(s) ago views 315
  

    



കണ്ണൂർ∙ മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മന്ത്രി വീണാ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നാണ് പോസ്റ്ററിൽ പറയുന്നത്.  
What you should read next

  • ‘കൊല്ലെടാ എന്ന് ആക്രോശിച്ചു, മന്ത്രിക്കുനേരെ ആയുധം ഉപയോഗിച്ചു’: എഫ്ഐആർ Latest News
      

         
    •   
         
    •   
        
       


ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. മറ്റു വിഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.     

മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും പറയുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുെട ഭാഗമായുണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐസിയുവിൽ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെഎസ്‌യു നേതാക്കൾ പറയുന്നത്.  
What you should read next

  • എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
      

         
    •   
         
    •   
        
       


എന്നാൽ മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലയിൽ സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്. നിരവധി കോൺഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു. സംഭവത്തിൽ  കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിഥിൻരാജ് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 53 SECONDS AGO   ചാത്തന്നൂരിൽ ശക്തമായ മഴയ്ക്കു ശേഷം ദേശീയപാതയിലെ മേൽപാതയിൽ വിള്ളൽ, പാതയ്ക്ക് ചരിവെന്നും നാട്ടുകാർ Kollam
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ‘നേടാം ഒരു പവൻ’; മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണം സമ്മാനം Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി; പിടികൂടാനെത്തിയ പൊലീസുകാരിയുടെ കൈവിരൽ ഒടിച്ചു, അറസ്റ്റ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Youth Congress Offers Reward: Veena George attack allegation has sparked a political debate with Youth Congress offering a reward for evidence of an attack. Investigations by railway police and analysis of CCTV footage have not found any proof of the alleged assault on Minister Veena George.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477304