search

പലിശരഹിത സ്വർണ വായ്പയുടെ മറവിൽ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

Chikheang 3 hour(s) ago views 382
  



തലശ്ശേരി ∙ പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക് സ്വദേശി പി.പി.ഇസ്മയിൽ (42) ആണ് കൊച്ചിയിൽ പിടിയിലായത്. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയെയാണ് പ്രതികൾ വഞ്ചിച്ചത്.  

പ്രതികൾ പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വച്ച അതേ സ്വർണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം. 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി.  

പണം കൈപ്പറ്റിയ ശേഷവും പണയം വച്ച സ്വർണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന്  ധർമടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ.പ്രകാശൻ (66), വടക്കുംമ്പാട് തോട്ടുമ്മൽ സ്വദേശി സി.മുഹമ്മദ് ഷിബിൽ (39), ഏജന്റുമാരായ വടക്കുംമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻ മുക്ക് സ്വദേശി അഫ്സൽ (47) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 35 ഓളം കേസുകളുമുണ്ട്. English Summary:
Interest-free gold loan scam has led to the arrest of a prime accused. This scam involved promising easy gold loans and then defrauding victims of their gold and money.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167785