search

ഇവിടെ വാഹനം പാർക്ക് ചെയ്യരുത്! റെയിൽവേ സ്റ്റേഷൻ – ചെമ്മാൻമുക്ക് റോഡിലും ക്യുഎസി റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു

cy520520 3 hour(s) ago views 798
  

  



കൊല്ലം ∙ റെയിൽവേ സ്റ്റേഷൻ – ചെമ്മാൻമുക്ക് റോഡിലും ക്യുഎസി റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൊല്ലം സിറ്റി പൊലീസ് നിരോധിച്ചു. ഇതിന്റെ ഭാഗമായി റോഡുകൾക്ക് ഇരുവശത്തും റിബൺ കെട്ടി തിരിക്കുകയും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുൻപ് ഇവിടെ പാർക്ക് ചെയ്തിട്ടു പോയ വാഹനങ്ങൾ ഉടമകൾ അടിയന്തരമായി എത്തി ഇവിടെ നിന്നു നീക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതിയ മൾട്ടി ലവൽ പാർക്കിങ് കോംപ്ലക്സ് പ്രവർത്തനം തുടങ്ങിയതോടെയാണു റോഡിരികിലെ പാർക്കിങ് നിരോധിച്ചത്.   റെയിൽവേ സ്റ്റേഷൻ – ചെമ്മാൻമുക്ക് റോഡിൽ പ്ലാസ്റ്റിക് റിബണുകൾ വലിച്ചു കെട്ടി നോ പാർക്കിങ് ബോർഡുകൾ വച്ചിരിക്കുന്നു.

ട്രെയിൻ യാത്രക്കാരാണു കൂടുതലായും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നേരത്തേ റെയിൽവേ സ്റ്റേഷൻ – ചെമ്മാൻമുക്ക് റോഡിൽ ക്യുഎസി റോഡ് ആരംഭിക്കുന്നതു വരെ ഒരു വശത്തു മാത്രമേ വാഹനങ്ങൾ പാർക്കിങ് അനുവദിച്ചിരുന്നുള്ളു. ഇതോടെ വാഹനങ്ങൾ കർബല ജംക്‌ഷൻ വരെ റോഡിന് ഇരുവശത്തും പാർക്ക് ചെയ്തു തുടങ്ങി. ഇതു പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കിയെന്നു പരാതി ഉയർന്നിരുന്നു.

അതുപോലെ ക്യുഎസി റോഡിൽ ചെമ്മാൻമുക്ക് – റെയിൽവേ സ്റ്റേഷൻ റോഡിലേക്കു പ്രവേശിക്കുന്നതിനു 10 മീറ്റർ ഭാഗത്തും വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. റെയിൽവേയുടെ മൾട്ടി ലവൽ പാർക്കിങ് കോംപ്ലക്സിൽ ഒരേസമയം 138 കാറുകൾ, 236 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനാകുമെന്നതിനാൽ വാഹന ഉടമകൾ ഇതു പരമാവധി ഉപയോഗപ്പെടുത്തണം എന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. മാർച്ച് 12നു നടക്കുന്ന പുതിയകാവ് പൊങ്കാല കൂടി കണക്കിലെടുത്താണ് അനധികൃത പാർക്കിങ്ങിന് എതിരെ നടപടികൾ ആരംഭിച്ചതെന്നു പൊലീസ് അറിയിച്ചു. English Summary:
Kollam City Police have enforced a no-parking zone on roads near Kollam Railway Station and QAC Road to manage traffic flow. This move comes after the inauguration of a new multi-level parking complex at the station, aiming to reduce congestion and ensure smooth movement, especially with upcoming events like the \“Puthankavu Pongala\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163113