search

പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി

LHC0088 2 hour(s) ago views 796
  



കണ്ണൂർ∙ അപ്രതീക്ഷിതമായാണ് പി. ജയരാജൻ പി. കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. അപ്രതീക്ഷിതമായി പി. ജയരാജൻ പയ്യന്നൂരിൽ സ്ഥാനാർഥിയാകുമോ ? 2006ലാണ് പി. ജയരാജൻ അവസാനമായി കൂത്തുപറമ്പിൽ നിന്ന് മത്സരിച്ച് ജയിച്ചത്. 2019ൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. അതിനാൽ ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കുമെന്നാണ് ജയരാജൻ അനുകൂലികൾ കരുതുന്നത്.
What you should read next

  • അഖിൽ മാരാർ ട്വന്റി20യിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും? Latest News
      

         
    •   
         
    •   
        
       


പയ്യന്നൂരിൽ സിപിഎമ്മിലെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ പി. ജയരാജൻ സ്ഥാനാർഥിയാകണമെന്ന് പ്രചാരണങ്ങളുണ്ട്. ഏതാനും ദിവസങ്ങളായി പയ്യന്നൂർ സിപിഎമ്മിലെ ഒരു വിഭാഗത്തിനിടയിലും സമൂഹ മാധ്യമങ്ങളിലും ചർച്ച ഇതാണ്. സിറ്റിങ് എംഎൽഎ ആയ ടി.ഐ. മധുസൂദനന് പകരം അപ്രതീക്ഷിത സ്ഥാനാർഥി എത്തുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പാർട്ടിയെ പ്രതിരോധത്തിലാക്കിയ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അവർ കരുതുന്നു. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കൃത്യമായ മറുപടി നൽകാൻ ഇതുവരെ പാർട്ടിക്ക് സാധിച്ചിട്ടില്ല. പാർട്ടിക്ക് കണക്കുണ്ടെന്നു പറയുമ്പോഴും പുറത്തു വിട്ടിട്ടില്ല. അതിനാൽ, കുഞ്ഞികൃഷ്ണന്റെ കണക്കുകൾ തെറ്റാണെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല.  
What you should read next

  • ജെയ്ക് \“നോ\“ പറഞ്ഞു, പുതുപ്പള്ളിയിൽ പുതുമുഖം; ഏറ്റുമാനൂരിൽ വാസവൻ, കോട്ടയത്ത് അനിൽകുമാർ Latest News
      

         
    •   
         
    •   
        
       


എം.വി. രാഘവനും പിണറായി വിജയനും മത്സരിച്ചിട്ടുള്ള മണ്ഡലമാണ് പയ്യന്നൂർ. ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് പി. ജയരാജനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പയ്യന്നൂരിലുണ്ടായിരുന്നു. ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രകടനങ്ങളും കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിക്കലുമുണ്ടായി. ഇതിനെത്തുടർന്ന് പി. ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലും പരിസരങ്ങളിലെ വീടുകളിലുമെത്തിയിരുന്നു. മുതിർന്ന നേതാക്കളാരും കുഞ്ഞികൃഷ്ണനെ കാണാൻ കൂട്ടാക്കാതിരുന്ന അവസരത്തിലായിരുന്നു ജയരാജന്റെ സന്ദർശനം.

ടി.ഐ. മധുസൂദനൻ മണ്ഡലത്തിൽ വികസന ജാഥ സംഘടിപ്പിച്ചതിന് പിന്നാലെ വീണ്ടും മത്സരിക്കുന്നതിനുള്ള അണിയറ നീക്കം നടത്തുകയാണ്. പക്ഷേ, മധുസൂദനനെ മത്സരിപ്പിച്ചാൽ വോട്ട് കുറയുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. മധുസൂദനന്റെ വികസന ജാഥയ്ക്കെതിരെ പയ്യന്നൂരിലെ കാരയിൽ ബാനറുകൾ ഉയർന്നു. ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്നായിരുന്നു ബാനർ.  ADVERTISEMENT Go AD-FREE

പയ്യന്നൂർ കാരയിൽ ഏറെ നാളായി വിഭാഗീയ പ്രശ്നം നിലനിൽക്കുകയാണ്. കാര വാർഡിൽ സിപിഎം വിമതനാണ് മുനിസിപ്പാലിറ്റിയിലേക്ക് ജയിച്ചത്. കാരയിലെ വിഭാഗീയത മണ്ഡലം മുഴുവൻ വ്യാപിക്കാതിരിക്കാൻ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സ്ഥലത്തെത്തി അനുനയ നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങിയത്. അതോടെ എല്ലാ അനുനയവും പാളി.  
What you should read next

  • ‘സിപിഎം ഇങ്ങനെ ചെയ്താൽ 35 വർഷം തുടർച്ചയായി ഭരിച്ചാലും പാർട്ടി തകരില്ല; പക്ഷേ ഇപ്പോൾ...: സർക്കാർ ഉണ്ടാക്കൽ മാത്രമാകരുത് ഇടതു ലക്ഷ്യം’ Opinion And Analysis
      

         
    •   
         
    •   
        
       


∙ മാറുമോ മധുസൂദനൻ? ADVERTISEMENT Go AD-FREE

കഴിഞ്ഞ തവണ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.ഐ. മധുസൂദനൻ നിയമ സഭയിലെത്തിയത്. പക്ഷേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. ടി.ഐ. മധുസൂദനൻ വീണ്ടും മത്സരിച്ചാൽ ഭൂരിപക്ഷം വീണ്ടും കുറയാനുള്ള സാധ്യതയുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. എന്നാൽ മധുസൂദനനെ മാറ്റി മറ്റൊരാളെ മത്സരിപ്പിക്കുക എന്നത് പാർട്ടിക്ക് എളുപ്പമല്ല.  

മധുസൂദനനെ മാറ്റിയാൽ ഫണ്ട് തട്ടിപ്പിൽ മധുസൂദനന് പങ്കുള്ളതായി പാർട്ടി അംഗീകരിക്കുന്നത് തുല്യമാകും. മാത്രമല്ല, ഒരു തവണ മാത്രമാണ് മധുസൂദനൻ ഇവിടെ നിന്ന് ജയിച്ചത്. മധുസൂദനനെ മാറ്റിയാൽ എന്ത് കൊണ്ട് മാറ്റി എന്ന് പ്രവർത്തകരോട് വിശദീകരിക്കേണ്ടി വരും. വിമത പക്ഷത്തിന്റെ വോട്ടില്ലെങ്കിൽ പോലും മധുസൂദനന് ജയിക്കാൻ സാധിക്കുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടൽ. മധുസൂദനൻ വീണ്ടും ജയിച്ചാൽ അതോടെ വിമത പക്ഷത്തിന്റെ പത്തി താഴുമെന്നും ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. ADVERTISEMENT GO AD-FREE
JUST IN


  • 1 MINUTE AGO   പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   Live പിഎസ്‍സി പ്രായപരിധി കൂട്ടി; 40 വയസ്സുവരെ അപേക്ഷിക്കാം Latest News
      

         
    •   
         
    •   
        
       

  • 32 MINUTES AGO   ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് വിവിധയിടങ്ങളിൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
P. Jayarajan\“s Payyanur candidacy: P. Jayarajan\“s Payyanur candidacy is the center of intense political speculation as a potential solution to the deep-rooted factionalism within the local CPI(M). His recent activities are seen as a strong hint that he might replace the sitting MLA, T.I. Madhusoodanan, to resolve the party\“s internal crisis and controversies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165185