തിരുവനന്തപുരം∙ ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കി. ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നല്‍കിയത്. മാര്‍ച്ച് 31 ന് പാസ്‌പോര്‍ട്ട് കോടതിയില്‍ തിരച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്.
What you should read next
‘സിനിമയ്ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’; ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി Latest News
2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദിഖ് പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസില്‍ പൊലീസ് നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
What you should read next
‘കോടതിയെ ബാധിക്കുന്ന കാര്യമല്ല; സർക്കാരിന്റെ അവകാശം’: നവകേരള സർവേ തടഞ്ഞ ഉത്തരവിന് സ്റ്റേ Latest News
‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
JUST IN
7 MINUTES AGO ‘കെട്ടിടം അൺഫിറ്റ് ആണെന്ന റിപ്പോർട്ട് ലഭിച്ചിരുന്നില്ല; ബലക്ഷയം പരിശോധിക്കാൻ അടിയന്തര നിർദേശം’ Latest News
37 MINUTES AGO ഭാവി കേരളത്തിന്റെ നയരേഖ ചര്‍ച്ച ചെയ്ത് മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്‌മെന്റ് സമ്മിറ്റ് Latest News
VIEW MORE
English Summary:
Siddique UAE travel: Actor Siddique has been granted court permission to travel to the UAE for a stage show, and his passport has been returned. He is an accused in a sexual assault case dating back to 2016 and had surrendered his passport as part of his bail conditions.