യുട്ടാ ∙ 12-വയസ്സുകാരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ പീറ്റേഴ്സണ് തടവുശിക്ഷ വിധിച്ച് കോടതി. ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസിൽ ശിക്ഷ ലഭിച്ചിരുന്നു. 2024 ജൂലൈയിലാണ് ഗാവിൻ പീറ്റേഴ്സൺ (12) മരിച്ചത്.
- മലയാളി വനിത യുഎഇയിൽ പിടിയിലായത് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ; പ്രതിസന്ധിയിലായ പ്രവാസം, കണ്ണീർ ദിനങ്ങൾ Gulf News
- ആന്റിബയോട്ടിക്കിലും ഫലമില്ല, രോഗി അനുഭവിച്ചത് \“നരകയാതന\“: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് \“മുങ്ങി\“ ഡോക്ടർ Europe News
കുട്ടിയെ നിരീക്ഷിക്കാൻ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഫോണുകളിൽ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെ കുറിച്ച് സന്ദേശങ്ങൾ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. ടൈലറിന് മാനസിക വെല്ലുവിളികൾ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 2020 മുതൽ കൊലപാതകത്തിൽ ഇയാൾ സജീവ പങ്കാളിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തന്റെ 31 വർഷത്തെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുകളിൽ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.
മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സെപ്സിസാണ് (Sepsis) മരണകാരണം. English Summary:
Tyler Petersen sentencing was handed down for the death of 12-year-old Gavin Peterson, involving child abuse homicide and other charges. The court imposed a sentence ranging from five years to life imprisonment for Petersen\“s involvement in the tragic incident. |