search

‘പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടു; ട്രംപിന്റെ മാത്രം ഉറപ്പ് പോരാ’

LHC0088 3 hour(s) ago views 202
  



കീവ്∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടു കഴിഞ്ഞുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണു സെലെൻസ്കി തന്റെ ആശങ്ക പങ്കുവച്ചത്. പുട്ടിൻ ഇതിനോടകം യുദ്ധം ആരംഭിച്ചുവെന്നും റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കുന്നതിലൂടെ ലോകമഹായുദ്ധം പൂർണതോതിലാകുന്നത് തടയാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും സെലെൻസ്‌കി പറഞ്ഞു. ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
What you should read next

  • Live ‘ഉടൻ ഇറാൻ വിടണം, ഐഡി കാർഡുകൾ കരുതണം’: ഇന്ത്യൻ‌ പൗരന്മാർക്ക് നിർദേശം Latest News
      

         
    •   
         
    •   
        
       


യുഎസിൽ നിന്ന് കൃത്യമായ സുരക്ഷാ ഉറപ്പുകൾ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. അത് പ്രസിഡന്റിന്റെ മാത്രം തീരുമാനമായിരിക്കരുത്. മറിച്ച് ഭരണഘടനാപരമായ മാറ്റങ്ങളില്ലാത്ത ഉറപ്പായിരിക്കണം. 1991ൽ രാജ്യം സ്വതന്ത്രമായപ്പോഴുള്ള അതിർത്തികൾ തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ റഷ്യൻ സൈന്യം ശക്തമായതിനാൽ ഇപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കും. സൈനിക ബലവും ആയുധങ്ങളും നിലവിൽ ഇതിന് പര്യാപ്തമല്ലെന്നും വൊളോഡിമിർ സെലെൻസ്കി സമ്മതിച്ചു.
What you should read next

  • ഇറാന് കരുത്തായി റഷ്യയുടെ \“വെർബ\“ മിസൈലുകൾ; 495 ദശലക്ഷം യൂറോയുടെ രഹസ്യ ആയുധക്കരാർ, അമേരിക്കയെ നേരിടാന്‍ തയാറെടുപ്പ് Defence
      

         
    •   
         
    •   
        
       


ഡൊനെറ്റ്‌സ്ക്, ഖേർസൺ, സപ്പോറീഷ്യ മേഖലകളിലെ റഷ്യ പിടിച്ചടുക്കാത്ത ഭാഗങ്ങൾ വിട്ടുകൊടുക്കില്ലെന്നും വൊളോഡിമിർ‌ സെലെൻസ്കി വ്യക്തമാക്കി. ഇത് കേവലം ഭൂമിയുടെ പ്രശ്നമല്ല. അവിടെ വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഉപേക്ഷിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കും. തന്റെ കാലാവധി കഴിഞ്ഞെങ്കിലും സുരക്ഷിതമായ സാഹചര്യം ഒരുക്കാതെ പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നത് റഷ്യൻ ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും സെലെൻസ്കി പറഞ്ഞു.
JUST IN


  • 20 MINUTES AGO   വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക് Latest News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   മോദി കൊച്ചിയിലേക്ക്, കർഷക സംവാദത്തിന് രാഹുൽ; തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 3 MINUTES AGO   എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Volodymyr Zelenskiy on World War 3: Ukrainian President Volodymyr Zelenskiy asserts that Vladimir Putin has already started the Third World War. In a recent interview, he discussed the need for US security guarantees, territorial integrity, and the reasons for postponing elections amid Russian interference.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164655